Foto

ഹൈദരാബാദ് യൂണിവേഴ്സിറ്റി; പ്രവേശന നടപടികൾ ആരംഭിച്ചു.

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,

സെൻ്റ്.തോമാസ് കോളേജ്, തൃശ്ശൂർ.

 

സൗത്ത് ഇന്ത്യയിലെ സുപ്രധാന സർവ്വകലാശാലകളിലൊന്നായ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ  2021-22 അധ്യയന വർഷത്തിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളിൽ നാലാം സ്ഥാനത്ത് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതാണ്, ഹൈദരാബാദ് സർവകലാശാല.നിർദ്ദിഷ്ട

യോഗ്യതയും നിർദിഷ്ട മേഖലയിൽ താൽപ്പര്യവുമുള്ള വിദ്യാർത്ഥികൾക്ക്  സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി,

ജൂലൈ 20 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.വിവിധ വിഷയങ്ങളിലെ 117 കോഴ്‌സുകളിലായി 2328 സീറ്റുകളിലാണ് സർവകലാശാല പ്രവേശനം നടത്തുന്നത്. പ്രവേശന പരീക്ഷ രാജ്യത്തെ 39 കേന്ദ്രങ്ങളിൽ ഓൺ‌ലൈനായും ഓഫ്‌ലൈനായും നടക്കും.

 

അപേക്ഷാ സമർപ്പണം

ഓൺലൈൻ അപേക്ഷയോടൊപ്പം ചില രേഖകൾ കൂടി അപ് ലോഡ് ചെയ്യേണ്ടതുള്ളതിനാൽ അവയുടെ നിർദ്ദിഷ്ട സൈസിലുള്ള സ്കാകാൻ ചെയ്ത കോപ്പിയും കരുതണം.അപേക്ഷാ ഫോം സമർപ്പിക്കുമ്പോൾ വിദ്യാർത്ഥികൾ പേര്, പരീക്ഷാ സെന്റർ, ആധാർ നമ്പർ തുടങ്ങിയ നിരവധി വിവരങ്ങൾ സമർപ്പിക്കണം. വിദ്യാർത്ഥികൾ അവരുടെ ഫോട്ടോയുടെ സ്കാൻ ചെയ്ത പകർപ്പ്, അവരുടെ ഒപ്പിന്റെ സ്കാൻ ചെയ്ത പകർപ്പ്, ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയും അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കണം.

 

വിവിധ കോഴ്സുകൾ

 

അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പി.ജി., ദ്വിവർഷ പി.ജി., വിവിധ വിഷയങ്ങളിൽ ഗവേഷണ പ്രോഗ്രാമുകൾ എന്നിവയ്ക്ക് യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭ്യമാണ്.പ്രധാന കോഴ്സുകൾ താഴെ ലിസ്റ്റ് ചെയ്തിതിട്ടുണ്ട്.

I.Integrated M.Sc.

1.Mathematical Sciences 

2.Physics 

3.Chemical Sciences 

4.Systems Biology 

5.Applied Geology

6.Health Psychology

7.Optometry(6Years)

 

 II.Integrated M.A.

1.Telugu 

2.Language Sciences 

3.Hindi

4.Urdu 

5.Economics 

6.History 

7.Political Science 

8.Sociology 

9.Anthropology

 

 III.M.Sc. Courses

1.Mathematics

2.Statistics-OR

3.Physics

4.Chemistry

5.Biochemistry

6.Plant Biology and Biotechnology

7.Biotechnology

8.Molecular Microbiology

9.Animal Biotechnology

10.Ocean & Atmospheric Sciences

11.Health Psychology

12.Neural &Cognitive Science

13.M.C.A.

14.M.P.H.

15.M.B.A.

 

 IV.M.A. Courses

 

1.English

2.Philosophy

3.Hindi

4.Telugu

5.Urdu

6.Applied Linguistics

7.Comparative Literature

8.Economics

9.History

10.Political Science

11.Sociology

12.Anthropology

13.Communication 

14.M.P.A.

15.M.F.A.

16.M.Tech.

അപേക്ഷ സമർപ്പണം

ഹൈദരാബാദ് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ

https://uohyd.ac.in വഴിയാണ്, അപേക്ഷാ സമർപ്പണം. ഓൺലൈൻ അപേക്ഷ, സബ്മിറ്റ് ചെയ്തതിനുശേഷം അപേക്ഷയുടെ ഒരു സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുന്നത്, അപേക്ഷയുമായി ബന്ധപ്പെട്ട ഭാവിയിലെ ആവശ്യങ്ങൾക്ക് ഉപകാരപ്രദമാണ്. ഇതോടൊപ്പം തന്നെ, അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ആപ്ലിക്കേഷൻ നമ്പർ, പെയ്മെൻ്റ് ട്രാൻസാക്ഷൻ നമ്പർ എന്നിവ രേഖപ്പെടുത്തി വയ്ക്കുന്നത്, പിന്നീടുള്ള റഫറൻസിന് നല്ലതാണ്. 

 

അപേക്ഷാഫീസ്

ജനറൽ കാറ്റഗറിയിൽപ്പെട്ടവർക്ക് 600 രൂപയാണ് അപേക്ഷാ ഫീസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ (ഇ ഡബ്ല്യൂ എസ്) ഉള്ളവർക്ക് 550 രൂപയും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) 400 രൂപയുമാണ് ഫീസ്. പട്ടിക ജാതി / പട്ടിക വർഗ്ഗം / അം​ഗപരിമിതി (പിഎച്ച്) എന്നിവർക്ക് 275 രൂപമാണ് അപേക്ഷാ ഫീസ്.സംവരണ വിഭാഗങ്ങളിലുള്ളവർ, ഇക്കാര്യം ഓൺലൈൻ അപേക്ഷയിൽ പൂരിപ്പിക്കുകയും അവശ്യം വേണ്ട സർട്ടിഫിക്കേറ്റുകൾ കരുതുകയും വേണം.

Foto

Comments

leave a reply

Related News