Foto

എത്യോപ്യായിലെ തിരുനാൾ : ഇരുണ്ട ഭൂഖണ്ഡത്തിൽ ക്രിസ്തു വെളിച്ചമായി മാറുന്ന ബഥനിയുടെ പ്രിയ സഹോദരങ്ങൾ

 ഇന്നലെ എത്യോപ്യായായിലെ ഗലി രോഗടാ മിഷൻ പെരുന്നാൾ ആയിരുന്നു. വാദ്യഘോഷത്തോടെയും സ്തുതിഗീതങ്ങളോടും ഒരു ദേവാലയം മുഖരിതമാകുമ്പോള്‍   ബഥനി ആശ്രമവും ദൈവസന്നിധിയില്‍ നിറമിഴികളോടെ കരങ്ങൾ കൂപ്പുന്നു. ബഥനി ആശ്രമത്തിന്റെ സുവിശേഷ വത്കരണ ശുശ്രൂഷകള്‍  ഒരു ജനതയെ രൂപപ്പെടുത്തി എന്നതിന്റെ സാക്ഷ്യപത്രമാണിത്. 

ലോകതിർത്തികളോളം എത്തിക്കേണ്ട ക്രിസ്തു സുവിശേഷത്തിന്‍റെ വാഹകരും ദൈവദാസന്‍ മാർ ഇവാനിയോസിന്‍റെ പിതാവിന്റെ പിന്‍ഗാമികളുമായ  ആശ്രമസ്ഥര്‍      ഏതാനും വർഷങ്ങൾ മുൻപ്  ഈ ഗ്രാമത്തിലെ മരച്ചുവട്ടിൽ തുടങ്ങിയ  സുവിശേഷ പ്രവർത്തനമാണ് ഈ ഇടവക കൂട്ടായ്മയ്ക്കും ദേവാലയ നിർമ്മാണത്തിനും കാരണമായത്.   ധരിക്കാൻ വസ്ത്രമില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാത്ത, പട്ടിണിമരണം സാധാരണമായിരുന്ന ഒരു സമൂഹം ബഥനി വൈദീകരുടെ  ത്യാഗ നിര്‍ഭരമായ പ്രവർത്തനം വഴി  നാല് ക്രൈസ്തവ  കൂട്ടായ്‍മ കളായി വളർന്നു. അതിൽ ഒരു ഇടവകയുടെ  തിരുന്നാള്‍  ഫോട്ടോകളാണിത്. ഇന്നവർക്ക് വസ്ത്രമുണ്ട്, ഭക്ഷണം ഉണ്ട്;  പാർക്കാൻ വീടുകളുണ്ട്; കിണറുകളുണ്ട്; കുടിക്കാൻ ശുദ്ധ ജലമുണ്ട്, സോളാർ ലൈറ്റ് സംവിധാനങ്ങളുണ്ട്. 

ബഥനി ജനറൽ കൗൺസിലറും മിഷൻ ഇൻ ചാർജുമായ ഡോ.വര്‍ഗീസ് വിജയാനന്ദച്ചനും  എത്യോപ്യൻ  മിഷൻ കോർഡിനേറ്റർ എബി നോര്‍ട്ടണച്ചനും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. കോപ്റ്റിക് റീത്തിലും എത്യോപ്യൻ ലാറ്റിൻ റീത്തിലും ഇടവക ദേവാലയ വികാരിമാരായി  ആശ്രമത്തിലെ പത്തോളം  വൈദീകർ എത്യോപ്യായിലെ രൂപതയിൽ ശുശ്രൂഷ ചെയ്യുന്നു. ഒപ്പം സ്കൂളുകൾ , ഓർഫനേജ്, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ,   ക്ലിനിക്കുകൾ , ബോയ്സ് ഹോം , കൃഷിയിടങ്ങൾ , സംഭരണ ശാലകൾ തുടങ്ങി നിരവധിയായ ശുശ്രൂഷകള്‍ക്ക് കഴിഞ്ഞ 12 വർഷക്കാലമായി നേതൃത്വം നൽകുന്നു. 

ഇരുണ്ട ഭൂഖണ്ഡത്തിൽ ക്രിസ്തു വെളിച്ചമായി മാറുന്ന ബഥനിയുടെ പ്രിയ സഹോദരങ്ങൾക്ക് പ്രാർത്ഥനകളും അഭിനന്ദനങ്ങളും.

വിവരങ്ങൾക്ക് കടപ്പാട് :

ഡോ.വര്‍ഗീസ് വിജയാനന്ദച്ചന്‍, 

ഫാ.ഡൊമിനിക് മൂഴിക്കര ഒഐസി

Comments

leave a reply

Related News