Foto

ഫൂട്ട് വെയര്‍ ഡിസൈന്‍ & ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫൂട്ട് വെയര്‍ ഡിസൈന്‍ & ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ഡി.സി.ഐ. -FDDI) നടത്തുന്ന വിവിധ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്, ഏപ്രില്‍ 28 വരെ സമയമുണ്ട്.ഫൂട്ട് വെയര്‍ ഡിസൈന്‍ & ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലായി, 12 ക്യാമ്പസുകളുണ്ട്. ഒരോ സെന്ററിലേയും പ്രോഗ്രാമുകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റിലുണ്ട്. അഖിലേന്ത്യാ തലത്തില്‍ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് , പ്രവേശന നടപടിക്രമങ്ങള്‍ നടക്കുക.രാജ്യത്തെ പ്രധാന
പ്പെട്ട നഗരങ്ങളില്‍ പ്രവേശന പരീക്ഷാകേന്ദ്രങ്ങളുണ്ട്.കേരളത്തില്‍ കൊച്ചി, പരീക്ഷാകേന്ദ്രമാണ്.

ബിരുദ പ്രോഗ്രാമുകള്‍
1.ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des -4 വര്‍ഷം)
2.ബി.ബി.എ (റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ച്ചന്‍ഡൈസ് ) 3 വര്‍ഷം .

ബിരുദാനന്തര ബിരുദപ്രോഗ്രാമുകള്‍
1.മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (M.Des - 2 വര്‍ഷം
2) എം.ബി.എ.

വിവിധ പ്രോഗ്രാമുകള്‍ക്കുള്ള അടിസ്ഥാന യോഗ്യതയും
 പ്രോഗ്രാമുകളായ 
B.Des, BBA എന്നീ പ്രോഗ്രാമുകള്‍ക്ക് , പ്ലസ് ടു വോ 3 വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമയോ പാസ്സായിരിക്കണം.MBA  പ്രോഗ്രാമിന് ഏതെങ്കിലും വിഷയത്തിലെ ബിരുദവും M.Des പ്രോഗ്രാമിന്  നിര്‍ദിഷ്ട വിഷയങ്ങളിലെ ബിരുദവുമാണ്, യോഗ്യതയായി പറയുന്നത്.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്
www.fddiindia.com 

Comments

leave a reply

Related News