ഡോ. ഡെയ്സൻ പാണേങ്ങാടൻ
വിദേശ മെഡിക്കൽ ബിരുദം നേടിയ ഇന്ത്യക്കാർക്ക്, രാജ്യത്ത് പ്രാക്ടീസ് നടത്തുന്നതിനും മറ്റാവശ്യങ്ങൾക്കു വേണ്ടി നടത്തുന്ന പരീക്ഷയാണ് , എഫ്. എം.ജി.ഇ.2002-ലെ സ്ക്രീനിങ് ടെസ്റ്റ് റെഗുലേഷൻസ് പ്രകാരം, 15.3.2002-നോ ശേഷമോ ഇന്ത്യക്കുപുറത്തുള്ള മെഡിക്കൽ സ്ഥാപനത്തിൽനിന്ന് മെഡിക്കൽ ബിരുദം നേടുന്ന ഇന്ത്യക്കാർ , ഓവർസീസ് സിറ്റിസൺ എന്നീ വിഭാഗക്കാർക്ക്, നാഷണൽ മെഡിക്കൽ കമ്മിഷന്റെയും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള മെഡിക്കൽ കൗൺസിലുകളുടേയും രജിസ്ട്രേഷൻ ലഭ്യമാക്കുന്നതിന് എഫ്.എം.ജി.ഇ. (Foreign Medical Graduate Examination) സ്ക്രീനിങ് ടെസ്റ്റ് യോഗ്യത നേടണം. ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്, യു.കെ., യു.എസ് എന്നിവിടങ്ങളിൽനിന്ന് അണ്ടർ ഗ്രാഡുവേറ്റ് മെഡിക്കൽ ബിരുദവും അവിടെനിന്ന് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കൽ ബിരുദവും നേടിയതിനു ശേഷം ആ രാജ്യത്ത് മെഡിക്കൽ പ്രാക്ടീഷണറാകാൻ അർഹതയുള്ളവർക്ക്, ഇന്ത്യയിലെ എഫ്.എം.ജി.ഇ. യോഗ്യത നേടേണ്ടതില്ല. ഒരാൾക്ക് എത്രതവണ വേണമെങ്കിലും എഫ്.എം.ജി.ഇ. പരീക്ഷയെ അഭിമുഖീകരിക്കാവുന്നതാണ്.
സെപ്റ്റംബർ 29 ആണ് , അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി.
ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷാർഥി വിദേശ സ്ഥാപനത്തിൽനിന്നു ലഭിച്ച മെഡിക്കൽ ബിരുദമുള്ള ഇന്ത്യക്കാരനോ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ വിഭാഗക്കാരനോ ആകണം. മെഡിക്കൽ വിദ്യാഭ്യാസം നിർവ്വഹിച്ച സ്ഥാപനം സ്ഥിതിചെയ്യുന്നയിടത്തെ മെഡിക്കൽ പ്രാക്ടീഷണറാവാൻ അർഹതയുള്ളതാണു പ്രസ്തുത മെഡിക്കൽ ബിരുദമെന്ന് , ആ രാജ്യത്തെ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തുകയും മെഡിക്കൽ യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമ പരീക്ഷാഫലം, 2022 ഒക്ടോബർ 31നകം പ്രഖ്യാപിച്ചിരിക്കുകയും വേണം
പരീക്ഷ ഘടന
നിലവിലെ ധാരണ പ്രകാരം,
ഡിസംബർ നാലിനു കംപ്യൂട്ടർ അധിഷ്ടിത എഫ്.എം.ജി.ഇ.പരിക്ഷ നടക്കും. രണ്ടു ഭാഗങ്ങളിലായി ഒരു മാർക്കുവീതമുള്ള 300 മൾട്ടിപ്പിൾ ചോയ്സ് ചോദ്യമുള്ള ഒരു പേപ്പറാണുള്ളത് (150 ചോദ്യങ്ങൾ വീതം).രണ്ടര മണിക്കൂർ വീതമാണ്, ഓരോ സെഷന്റേയും ദൈർഘ്യം. പാർട്ട് 1 രാവിലെ ഒൻപതു മുതൽ 11.30 വരെയും പാർട്ട് 2 ഉച്ചയ്ക്ക് രണ്ടുമുതൽ 4.30 വരെയുമാണ്.തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്ക് ഇല്ല. 300-ൽ 150 മാർക്ക് നേടുന്നവർ യോഗ്യത നേടിയതായി കണക്കാക്കും.
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ
രാജ്യത്തെ വിവിധയിടങ്ങളിലായി പരിക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
Comments