A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കാർഷിക വൃത്തിയെ കേരളം പ്രണയിച്ചേ പറ്റൂ: സാമ്പത്തിക അവലോകന റിപ്പോർട്ട്

ബാബു കദളിക്കാട് 

സംസ്ഥാനത്ത് കാർഷിക മേഖലയിൽ തൊഴിലെടുക്കുന്നവരുടെ എണ്ണം ആശങ്കാജനകമാം വിധം കുറഞ്ഞുവരുന്നു.കേരളത്തിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം ഇതര സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്യുന്നവരേക്കാൾ കുറവായി മാറുമെന്ന നിരീക്ഷണവും ആശങ്കാജനകം.

കാർഷിക വൃത്തിയോടുള്ള ആഭിമുഖ്യം തിരിച്ചുപിടിക്കുന്നതിൽ കേരളം പുലർത്തുന്ന അലംഭാവം ആശങ്കാജനകമാണെന്ന നിഗമനം പങ്കുവയ്ക്കുന്നു സംസ്ഥാനത്തെ തൊഴിൽ മേഖലയെ സംബന്ധിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിലെ വിവരങ്ങൾ. കേരളത്തിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം അധികം വൈകാതെ ഇതര സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്യുന്നവരേക്കാൾ ചുരുങ്ങുമെന്നും സംസ്ഥാനത്തെ തൊഴിൽ ശക്തിക്ക് ഇത് കനത്ത തിരിച്ചടി സൃഷ്ടിക്കുമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ വെച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
 

സംസ്ഥാനത്ത് കാർഷിക മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം ആശങ്കാജനകമാം വിധം കുറഞ്ഞുവരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മൊത്തം തൊഴിലാളികളിൽ അധികവും കാർഷിക മേഖലയ്ക്ക് പുറത്തുള്ളവരാണ്. ഭാവിയിൽ ഈ അന്തരം വർധിക്കുകയും കാർഷിക മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവണത കുറഞ്ഞുവരികയും ചെയ്യുമെന്നും റിപ്പോർട്ട് ആശങ്ക പ്രകടിപ്പിക്കുന്നു.നിലവിൽ 16.7 ശതമാനം വരുന്ന 21.3 ലക്ഷം പേർ മാത്രമാണ് സംസ്ഥാനത്ത് കാർഷിക മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നത്. ഇതിൽ നല്ലൊരു വിഭാഗമാകട്ടെ, ഇതര സംസ്ഥാനത്തു നിന്നുള്ളവരും.നിർബന്ധിത ജനനനിയന്ത്രണം ഒരു തരത്തിൽ ഗുണകരമെങ്കിലും മനുഷ്യ വിഭവ ശക്തിയിലെ കുറവ് ഉൾപ്പെടെ ഗണ്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അത് നടപ്പാക്കിയ കാലത്ത് പലരും ചൂണ്ടിക്കാട്ടിയത് അടിസ്ഥാനരഹിതമായിരുന്നില്ലെന്നാണ് സംസ്ഥാനത്തെ തൊഴിൽ ശക്തിയിൽ അനുഭവപ്പെടുന്ന തിരിച്ചടി കാണിക്കുന്നത്. തൊഴിൽ ചെയ്യാൻ കഴിയുന്നവരുടെ എണ്ണം കുറയും, തൊഴിലെടുക്കാത്തവരുടെ എണ്ണം കൂടും.

 

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ നിർണ്ണായക പങ്കായിരുന്നു കാർഷിക മേഖല വഹിച്ചിരുന്നത്. ഇന്നത് ചുരുങ്ങിച്ചുരുങ്ങി വരികയാണ്. 1990-91ൽ സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 26.9 ശതമാനവും കാർഷിക മേഖലയിൽ നിന്നായിരുന്നു. 2011-12ൽ 9.1 ആയി ഇത് കുറഞ്ഞു.കാർഷിക വൃത്തി ആദായകരമല്ലെന്നതിനു പുറമേ, വെള്ളക്കോളർ ജോലിയോടുള്ള ഭ്രമവും ഈ ദുരവസ്ഥയ്ക്കു കാരണമായി മാറുന്നുണ്ട്. കസേരകളിൽ ഇരുന്നു ചെയ്യുന്ന ജോലി മാന്യം; കാർഷക ഭൂമിയിലെ ജോലി അധമം - ഈ കാഴ്ചപ്പാടാണ് വിനാശകരമാകുന്നത്. 'ഞാൻ കർഷകനായെങ്കിലും എന്റെ കുട്ടി അതാകരുത്' എന്ന ചിന്ത ശക്തമായി തുടരുന്നുവെന്നതു വസ്തുത. ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വിഷമിക്കുന്നവരും ഉയർന്ന ഫീസ് നൽകി കുട്ടികളെ മുന്തിയ സ്‌കൂളിലയയ്ക്കുന്നു. കാർഷിക വൃത്തിയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ സൂചികയായി ഈ ഭ്രമം എടുത്തുകാട്ടപ്പെടുന്നു.

 

ഡോക്ടർമാരും എൻജിനീയർമാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരും അധ്യാപകരുമെല്ലാം അനിവാര്യമാണ് നാടിനെങ്കിലും നാടിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ് കർഷക തൊഴിലാളികളെന്നും ഇതും മികച്ച തൊഴിലാണെന്നുമുള്ള ബോധ്യം രൂഢമൂലമാകുന്നില്ലെന്ന വിദഗ്ധർ പറയുന്നു. കാർഷിക വൃത്തിയുടെ അനിവാര്യത സംബന്ധിച്ച് വൻ ബോധവൽക്കരണമുണ്ടാകണം. മറ്റ് ജോലികൾക്ക് തുല്യം മികച്ചൊരു ജോലിയാണിതെന്നുള്ള ചിന്ത വിദ്യാലയങ്ങളിലൂടെ വളർന്നുവരുന്ന തലമുറയിൽ അരക്കിട്ടുറപ്പിക്കുകയും വേണം. ഇതിനായി പാഠ്യപദ്ധതി പരിഷ്‌കരിക്കേണ്ടതുണ്ടെന്നു വിദഗ്ധർ ഏറെക്കാലമായി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലുംഫലമുണ്ടാകുന്നില്ല.

 

കാർഷിക മേഖലയുടെ വളർച്ച നാടിന്റെ സാമ്പത്തിക മേഖലയ്ക്ക് കരുത്തു പകരുന്നുവെന്ന യാഥാർത്ഥ്യത്തിനു വിലയില്ലാതായി. സമ്പദ്വ്യവസ്ഥയ്ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുകയെന്നതു നിർണ്ണായകം തന്നെ. ചലനാത്മകമായ ഒരു കാർഷിക മേഖലയുടെ സാന്നിധ്യമില്ലാതെ ഒരു വികസ്വര രാജ്യത്തിനും നാടിനും സമഗ്ര വളർച്ച കൈവരിക്കാനാകില്ല.ഭൂരിപക്ഷം നിത്യോപയോഗ സാധനങ്ങൾക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു കേരളം. അവിടെ നിന്നുള്ള ചരക്കു ലോറികൾ ഒരാഴ്ച പണിമുടക്കിയാൽ അടുക്കളകൾ നിശ്ചലമായി മാറുന്ന കേരളത്തെ പോലുള്ള സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ചും കാർഷിക മേഖലയിൽ സാശ്രയത്വം കൈവരിക്കേണ്ടത് അത്യാവശ്യമാണെന്നത് സമൂഹം അവഗണിക്കുന്നു.

 

കേരളത്തിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം അധികം വൈകാതെ ഇതര സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്യുന്നവരേക്കാൾ കുറവായി മാറുമെന്ന നിരീക്ഷണവും ആശങ്കാജനകമാണ്. വർധിച്ചു വരുന്ന വിവാഹപ്രായവും കുടുംബാസൂത്രണവും മൂലം കേരളത്തിലെ ജനന നിരക്കിലുണ്ടാകുന്ന ഇടിവിന്റെ വേഗം കൂടുന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ ജനസംഖ്യാ വർധനയുടെ തോത് നിലവിൽ 5.2 ശതമാനമാണ്. ഇത് ഭാവിയിൽ 1.4 ആയി കുറയുമെന്നാണ് കേന്ദ്ര ജനസംഖ്യാ കമ്മീഷൻ റിപ്പോർട്ടിലെ വിലയിരുത്തൽ.

ജനന നിരക്ക് കുറയുമ്പോൾ കുട്ടികളുടെയും യുവാക്കളുടെയും മധ്യവയസ്‌കരുടെയും എണ്ണം കുറയുകയും വയോധികരുടെ എണ്ണം കൂടുകയും ചെയ്യും.

 

ആകെ ജനസംഖ്യയുടെ 21.8 ശതമാനമാണ് ഇപ്പോൾ സംസ്ഥാനത്തെ കുട്ടികളുടെ എണ്ണം. ഭാവിയിൽ ഇത് 17.7 ശതമാനം ആകും. 15 -59 പ്രായ പരിധിയിലുള്ള യുവാക്കളുടെയും മധ്യവയസ്‌കരുടെയും എണ്ണം 22.39 ലക്ഷത്തിൽ നിന്ന് 21.97 ലക്ഷമായും കുറയും. 60ന് മുകളിൽ പ്രായമായവരുടെ എണ്ണം നിലവിലെ 50 ലക്ഷത്തിൽ നിന്ന് 84 ലക്ഷമായി ഉയരും. തൊഴിൽ ചെയ്യാൻ കഴിയുന്നവരുടെ എണ്ണം കുറയുക, തൊഴിലെടുക്കാത്തവരുടെ എണ്ണം കൂടുക എന്നതാണ് ഫലം. ഇക്കാര്യത്തിലുള്ള ചൈനയുടെ തിക്താനുഭവം കേരളം തിരിച്ചറിയണമെന്ന വാദം ശക്തം.

 

ജനസംഖ്യയിൽ ലോകത്ത് ഒന്നാമതുള്ള ചൈന, ജനസംഖ്യാ വർധന ഭാവിയിൽ രാജ്യത്തിന്റെ സാമ്പത്തിക, ഭക്ഷ്യ, രംഗത്ത് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന മിഥ്യാധാരണയിൽ 1979 മുതൽ 'ഒറ്റക്കുട്ടി 'നയം അടിച്ചേൽപ്പിച്ചു. അതിന് തയ്യാറാകാത്തവരെ നിർബന്ധിച്ചു വന്ധ്യംകരണവും ഗർഭച്ഛിദ്രവും നടത്തി. രാജ്യത്ത് യുവാക്കളുടെ എണ്ണം ക്രമാതീതമായി കുറയുകയും തൊഴിൽ, സാമ്പത്തിക മേഖലയിലും രാജ്യത്തിന്റെ വളർച്ചയിലും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്നതായിരുന്നു അനുബന്ധ ഫലം. 2017ൽ 1.72 കോടി കുട്ടികളാണ് ചൈനയിൽ ജനിച്ചിരുന്നതെങ്കിൽ 2018ൽ 1.52 കോടിയായും 2019ൽ 1.46 കോടിയായും ഇടിഞ്ഞു. 16 നും 59 നും ഇടയിൽ പ്രായമുള്ള തൊഴിലെടുക്കുന്നവരുടെ എണ്ണം 89.73 കോടിയായിരുന്നു 2018ൽ. 2019ൽ ഇത് 89.64 കോടിയായി കുറഞ്ഞു. തൊഴിലെടുക്കുന്നരുടെ നിരക്ക് ഭാവിയിൽ ഇനിയും കുറയുമെന്നാണ് ജനസംഖ്യാ വിദഗ്ധരുടെ വിലയിരുത്തൽ. എന്തായാലും ചൈനീസ് ഭരണാധികാരികൾ നയം തിരുത്തി. ദമ്പതികൾക്ക് രണ്ട് കുട്ടികൾ വരെ ആകാമെന്നായിരിക്കുന്നു.

Comments

leave a reply

Related News