പുനലൂര്‍ രൂപതയിലെ 6 ഉപദേശിമാര്‍ക്ക് പേപ്പല്‍ ബഹുമതിയും, 2 ഉപദേശിമാര്‍ക്ക് രൂപതാ ബഹുമതിയും നല്കി ആദരിച്ചു.
അവിഭക്ത കൊല്ലം രൂപതയിലും, പുനലൂര്‍ രൂപതയിലുമായി കഴിഞ്ഞ അര നൂറ്റാണ്ടുകളായി നിസ്തുല സേവനം അനുഷ്ഠിച്ച 6 ഉപദേശിമാര്‍ക്ക് പാപ്പായുടെ 'ബേനേ മെരേന്തി' ബഹുമതിയും 2 ഉപദേശിമാര്‍ക്കു രൂപത ബഹുമതിയും നല്‍കുന്നതായി പുനലൂര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പിതാവ് അറിയിച്ചു.
1. മത്തായി പി.എം ഉമ്പര്‍നാട്, മാവേലിക്കര
2. ഗബ്രിയേല്‍ എം.വി കൊഴുവല്ലൂര്‍, ചെങ്ങന്നൂര്‍
3. സാമുവേല്‍ പി.ഡി. ഏനാത്ത്
4. സാമുവേല്‍ വൈ. വയല അടൂര്‍
5. ജെയിംസ് പാണ്ടിത്തിട്ട
6. തോമസ്, ശൂരനാട് (മരണാനന്തര ബഹുമതി)
7. ജെറോം ശൂരനാട്
8. പൗലോസ് കടമ്പനാട്
എന്നിവര്‍ക്കാണ് സഭയുടെ സുവിശേഷ പ്രഘോഷണത്തിനും, സാമൂഹിക സേവനത്തിനും അല്‍മായര്‍ക്ക് നല്കുന്ന ബഹുമതി നല്‍കി ആദരിച്ചത്.
ഒക്ടോബര്‍ 1ാം തിയതി പുനലൂര്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ച് നടന്ന തൈലപരികര്‍മ്മ ശുശ്രൂഷയില്‍ അഭിവന്ദ്യ സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പിതാവ് ഉപദേശിമാര്‍ക്ക് ബഹുമതിപത്രം നല്‍കി ആദരിച്ചു
കോവിഡ് 19 ന്റെ നിയന്ത്രണങ്ങള്‍ പാലിച്ചുള്ള ചടങ്ങില്‍ രൂപതയിലെ എല്ലാ വൈദികരും സന്യസ്തരും അല്‍മായ പ്രതിനിധികളും പങ്കെടുത്തു.
Comments