Foto

ബ്രിട്ടനിലേയും അയർലണ്ടിലേയും ക്രൈസ്തവർ വംശീയനീതി ഞായർ ആചരിച്ചു

ബ്രിട്ടനിലേയും അയർലണ്ടിലേയും ക്രൈസ്തവർ വംശീയനീതി ഞായർ ആചരിച്ചു

സഭയിലും സമൂഹത്തിലുമുള്ള വംശീയ യാഥാസ്ഥിതകത്വത്തോടും അസമത്വത്തോടും പ്രതികരിക്കാൻ കത്തോലിക്കാ സഭ ഈ വർഷം "ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും '' എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിവിധ രാജ്യങ്ങളിലും സംസ്കാരങ്ങളിലും നിന്ന് തിരുക്കുടുംബത്തിന്റെ അവതരണങ്ങൾ നടത്തികൊണ്ട് ആഘോഷിക്കും.

തെക്കൻ ലണ്ടനിലെ കറുത്തവർഗ്ഗക്കാരനായ സ്റ്റീഫൻ ലോറൻസിന്റെ ക്രൂരമായ വധത്തിനു രണ്ടു വർഷങ്ങൾക്കു ശേഷം 1995 ൽ ആരംഭിച്ച ഒരു എക്യുമേനിക്കൽ ആചാരമാണ്  വംശീയ നീതി ഞായർ. 2022 ലെ ആഘോഷത്തിനുള്ള വിഷയം സഭാ ജീവിതത്തിൽ  എല്ലാവരും അവരവരുടെ പ്രാധാന്യം തിരിച്ചറിയാനും, സ്വന്തം വംശവും, സംസ്കാരവും, ചരിത്രവും  തിരിച്ചറിയുന്നതിനും, "പ്രവർത്തിക്കാനുള്ള സമയം " എന്നതിൽ നിന്ന്  കെട്ടിപ്പടുത്തതാണ് എന്ന്  ഇംഗ്ലണ്ടിന്റെയും വെയ്ൽസിന്റെയും കത്തോലിക്കാ മെത്രാൻ സമിതി അറിയിച്ചു. "ദൈവത്തിന്റെ  പ്രതിഛായയിലും സാദൃശ്യത്തിലും " നാം മറ്റുള്ളവരെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടരുക എന്നതാണ് 2022 ലെ അവരുടെ ലക്ഷ്യമെന്ന് മെത്രാന്മാർ പറഞ്ഞു.

ദൈവത്തെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ

വിവിധ രാജ്യങ്ങളിലും സംസ്കാരങ്ങളിലും നിന്നു പരിശുദ്ധ കന്യകയെയും  ഉണ്ണിയേശുവിനെയും അവതരിപ്പിക്കുന്ന PDF ചിത്രങ്ങൾ  വ്യക്തികൾക്കും ഇടവകൾക്കുമായി മെത്രാൻ സമിതി നിർമ്മിച്ചു. ഒരുതരത്തിലും സമ്പൂർണ്ണമല്ല എങ്കിലും ഈ പരമ്പര നമ്മുടെ കത്തോലിക്കാ സമൂഹത്തിന്റെ  സമ്പന്നമായ വൈവിധ്യത്തെ എടുത്തു കാണിക്കുന്നുവെന്നും ദൈവത്തിന്റെ  പ്രതിച്ഛായയിൽ നാമെല്ലാവരും എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതിനെ പ്രതിഫലിപ്പിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു എന്നും മെത്രാൻ സമിതി കരുതുന്നു.

ദൈവം സ്നേഹിക്കുന്ന ഏക മാനവീകതയുടെ ഏറ്റം പ്രധാനപ്പെട്ടതും അത്യാവശ്യവുമായ വ്യത്യസ്തമയങ്ങളാണ് നാമെല്ലാമെന്ന് ഫ്രത്തേല്ലി തൂത്തി എന്ന ചാക്രിക ലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ എഴുതിയ ഒരു പ്രാർത്ഥനയും ഈ ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാവരുടെയും സഹകരണത്തോടെ മെച്ചപ്പെട്ടതും നീതിയുക്തവും സമാധാനപൂർണ്ണവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള താക്കോൽ സാഹോദര്യവും സാമൂഹിക സൗഹൃദവുമാണ് എന്നതാണ് ചാക്രിക ലേഖനത്തിന്റെ  പ്രധാന സന്ദേശം.

വംശീയ അനീതിക്കായുള്ള  നിരന്തര പോരാട്ടം

വംശീയ നീതിയുടെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാനും പ്രാദേശിക കത്തോലിക്കാ സമൂഹത്തിന്റെ  വംശീയവും സാംസ്കാരികവുമായ വൈവിധ്യം തിരിച്ചറിയാനുമായി തെക്കുകിഴക്കൻ ലണ്ടനിലെ സൌത്ത് വാർക് കത്തോലിക്കാ കത്തീഡ്രലിൽ വംശീയ നീതി ഞായറിന്റെ  പ്രത്യേക ദിവ്യബലി ആഘോഷിച്ചു.

സമീപ ദശകങ്ങളിൽ വംശീയ അനീതിക്കെതിരായ പോരാട്ടത്തിൽ വലിയ മുന്നേറ്റങ്ങൾ നടന്നിട്ടുണ്ടെങ്കിലും, ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ബ്രിട്ടനിലെ സർവ്വേകൾ കാണിക്കുന്നു. കറുത്തവരോടും ഏഷ്യൻ കുട്ടികളോടുമുള്ള വിവേചനവും അസമത്വവും മൂലം  അവർ വെളുത്ത കുട്ടികളെക്കാൾ ഇരട്ടിയിലധികം ദാരിദ്ര്യത്തിൽ വളരാനുള്ള സാധ്യതകളും  നിരവധി ആളുകളുടെ ജീവിതങ്ങൾക്ക്  വിനാശവും വരുത്തുന്നുവെന്നും  സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Comments

leave a reply

Related News