Foto

ഫാ.സ്റ്റാൻ സ്വാമിയുടെ മോചനത്തിനായി പാർലമെന്റിൽ ബഹളം.

ന്യൂഡൽഹി: ഫാ. സ്റ്റാൻ സ്വാമിയെ മാസങ്ങളായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതിനെ ചൊല്ലി പാർലമെന്റിൽ ബഹളം. സാമൂഹ്യപ്രവർത്തകനായ 83 വയസുള്ള ഫാ. സ്റ്റാൻ സ്വാമി രോഗിയായിട്ടും അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതു പൗരാവകാശങ്ങളുടെ ലംഘനമാണെന്ന കേരള കോൺഗ്രസ് എം നേതാവ് തോമസ് ചാഴികാടന്റെ നിലപാടിനെ ബിജെപി അംഗം നിഷികാന്ത് ദുബൈ എതിർത്താതാണു ബഹളത്തിനിടയാക്കിയത്.

 

കേന്ദ്ര ആഭ്യന്തരമന്ത്രി അടിയന്തരമായി ഇടപെട്ട് ഫാ. സ്റ്റാൻ സ്വാമിയെ എത്രയും വേഗം മോചിപ്പിപ്പിക്കാൻ നടപടിയെടുക്കണമെന്ന ചാഴികാടന്റെ ആവശ്യത്തിനു പിന്തുണയുമായി മുതിർന്ന തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയിയും കോണ്ഗ്രസിലെ ഡീൻ കുര്യാക്കോസ് തുടങ്ങിയവരും രംഗത്തെത്തിയതു ബിജെപിക്കു തിരിച്ചടിയായി. ഫാ. സ്റ്റാൻ സ്വാമി സാമൂഹ്യപ്രവർത്തകനാണെന്നു ചാഴികാടൻ പറഞ്ഞതാണു ശരിയെന്നു സൗഗത റോയിയും ഡീൻ കുര്യാക്കോസും പറഞ്ഞു.

 

കേരളത്തിൽ ജനിച്ചു വളർന്ന ഫാ. സ്റ്റാൻ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാർഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും ശബ്ദമുയർത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഓപ്പറേഷൻ ഗ്രീൻ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികൾക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു.

Comments

leave a reply

Related News