മനുഷ്യരെ മുഖവിലയ്‌ക്കെടുക്കണം
പാര്‍ട്ടിമെമ്പര്‍ഷിപ്പ് ഉള്ളവര്‍ മാത്രമല്ല മനുഷ്യര്‍
തൃക്കാക്കര നിരീക്ഷണം
ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍
സെക്രട്ടറി കെസിബിസിമീഡിയ കമ്മീഷന്‍
തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം, രാഷ്ട്രീയം മനസിലാക്കാനുള്ള മലയാളിയുടെ സാമാന്യബോധത്തിന്റെ അടയാളപ്പെടുത്തലാണ.് തുടര്‍ച്ചയായി ഭരണം ലഭിക്കുമ്പോള്‍ അത് ധാര്‍ഷ്ട്യത്തിന് വഴിമാറാതെ നോക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായാണ് ഉമാ തോമസ് നിയമസഭയിലേക്ക് കടന്നു ചെല്ലുന്നത്.ജനാധിപത്യരാഷ്ട്രീയത്തിലൂടെ അധികാരം നേടുന്നവര്‍ പിന്നീട് രാഷ്ട്രീയസമവാക്യങ്ങള്‍ പുന:നിര്‍ണയിക്കുമ്പോള്‍ സാധാരണ ജനത്തെ മറക്കുന്നതും വികസനത്തിന്റെ എന്ന പേരില്‍ തെരുവില്‍ മനുഷ്യനെ ബൂട്ടിട്ട് ചവിട്ടുന്നതും വര്‍ഗ്ഗീയ വിഭജനത്തിലൂടെ തീവ്രവാദനിലപാടുകാരുടെ വോട്ട് ലക്ഷ്യമാക്കി സമൂഹത്തിലെ മതവിശ്വസികളായ സകലരെയും വെല്ലുവിളിക്കുന്നതും എത്രമാത്രം അപകടകരമാണെന്ന് തെരഞ്ഞെടുപ്പിലൂടെ മാത്രമേ പൗരന്മാര്‍ക്ക് മറുപടി പറയാന്‍ കഴിയു.ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തോല്‍വിയും മറ്റൊന്നിന്റെ വിജയവും മാത്രമായി പരിമിതപ്പെടുത്തരുത് ഇത് കേവലം സഹതാപതരംഗമെന്ന പേരില്‍ കുറച്ച് കാണരുത്.ശരാശരി മലയാളിയുടെ മാനസികനിലപാടിനെ വെല്ലുവിളിക്കുന്ന വിലയിരുത്തലുമാകുമത്.
രാഷ്ട്രീയമായി മാത്രമാണ് നാം തെരഞ്ഞെടുപ്പുകളെ നേരിടുന്നത് എന്നത് സത്യം.എന്നാല്‍ ഭൂരിപക്ഷം മനുഷ്യരും രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളോ,കടുത്ത അനുയായികളോ അല്ല.നാട്ടിലെ വിഷയങ്ങളോടുള്ള പ്രതികരണമായി തെരഞ്ഞെടുപ്പിന് കാണുന്നവരാണ് ഭൂരിപക്ഷവും,മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഉറച്ചനില്‍ക്കുകയും തുല്യമായി എല്ലാവരെയും പരിഗണിക്കുകയും ചെയ്യുമ്പോള്‍ കുടെ നില്‍ക്കാനും,വിഭജനത്തിന്റെയും,അടിച്ചമര്‍ത്തലിന്റെയും,തീവ്രവാദപ്രീണനത്തിന്റെയും,ഏകാധിപത്യഭരണത്തിന്റെയും ശീലങ്ങളെ തിരസ്‌ക്കരിക്കാനും മനുഷ്യര്‍ക്ക് സാധിക്കും.ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരില്‍ വിജയത്തെ കാണാനാണ് ജയിച്ചവരുടെ തീരുമാനമെങ്കില്‍ ആാഹ്ലാദം നീണ്ടു നില്‍ക്കുമോ എന്ന് പരിശോധിക്കണം.മനുഷ്യനെ മുഖവിലയ്‌ക്കെടുക്കണം.പാര്‍ട്ടിമെമ്പര്‍ഷിപ്പ് ഉള്ളവര്‍ മാത്രമല്ല മനുഷ്യര്‍

Comments