Foto

വാക്‌സിന്‍ എടുത്തവരില്‍ രോഗബാധ .04 % പേര്‍ക്ക് മാത്രം: ഐ.സി.എം.ആര്‍

രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം
3.15 ലക്ഷം പിന്നിട്ടു; ലോകത്തെ ഏറ്റവും വലിയ വര്‍ധന.


വാക്‌സിനെടുത്തശേഷം കോവിഡ് ബാധിക്കുന്നവരുടെ ശതമാനം നാമമാത്രമാണെന്ന് ഐ.സി.എം.ആര്‍. കോവിഷീല്‍ഡിന്റെയോ കോവാ
ക്‌സിന്റെയോ രണ്ടു ഡോസും സ്വീകരിച്ച പതിനായിരത്തില്‍ രണ്ടു മുതല്‍ നാലു വരെ ആളുകള്‍ക്കു മാത്രമേ രോഗബാധ ഉണ്ടായിട്ടുള്ളൂവെന്ന് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ഭാരത് ബയോട്ടെക്കിന്റെ ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ (കൊവാക്‌സിന്‍) സ്വീകരിച്ചവരില്‍ 0.04 ശതമാനം പേര്‍ക്ക് മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളു. അതായത് ആദ്യ ഡോസ് വാക്‌സിനെടുത്ത 93,56,436 പേരില്‍ രോഗം ബാധിച്ചത് 4,208 പേര്‍ക്ക് മാത്രമാണ്. രണ്ടാം ഡോസ് സ്വീകരിച്ച 17,37,178 പേരില്‍ 695 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിനെടുത്ത 0.02 ശതമാനം പേര്‍ക്ക് മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളു. ആദ്യ ഡോസ് കൊവിഷീല്‍ഡ് വാക്‌സിനെടുത്ത 10,03,02,745 പേരില്‍ 17,145 പേര്‍ക്ക് മാത്രം കോവിഡ് ബാധിച്ചു. രണ്ടാം ഡോസ് വാക്‌സിനെടുത്ത 1,57,32,754 പേരില്‍ 5,014 പേരില്‍ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

വാക്‌സിന്‍ രണ്ടു ഡോസുകളും സ്വീകരിച്ച ശേഷം ആകെ 5709 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാക്‌സിനെടുത്തവരുടെ ആകെ എണ്ണവുമായി താരതമ്യംചെയ്യുമ്പോള്‍ ഇത് നിസ്സാരമാണെന്ന് ഐ.സി.എം.ആര്‍. ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.കുത്തിവെപ്പിനുശേഷം രോഗം വരുന്നതിനെ 'ബ്രെയ്ക്ക് ത്രൂ ഇന്‍ഫെക്ഷന്‍' എന്നാണ് പറയുക.അതേസമയം,  വാക്‌സിന്റെ രണ്ടുഡോസുകള്‍ സ്വീകരിച്ചാല്‍ പൂര്‍ണ സുരക്ഷിതത്വമായെന്ന് കണക്കാക്കരുതെന്നും കോവിഡ് മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും നീതി അയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം തരംഗം ആശങ്ക പരത്തവേ ആരോഗ്യ സംരക്ഷണ മേഖല സൗകര്യങ്ങളുടെ അപര്യാപതത മൂലം പകച്ചു നില്‍ക്കുകയാണ്. രാജ്യത്ത് 100 ല്‍ 19 പേര്‍ക്കെന്ന വിധമാണ് ഇപ്പോഴത്തെ രോഗബാധ. പ്രതിദിന മരണ നിരക്കും കഴിഞ്ഞ ദിവസം രണ്ടായിരം പിന്നിട്ടിരുന്നു. രോഗവ്യാപനം രൂക്ഷമാകുമ്പോള്‍ വാക്സിന്‍, ഓക്സിജന്‍ പ്രതിസന്ധിയും
രാജ്യത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 3.15 ലക്ഷം പിന്നിട്ടു. ലോകത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. പുതിയ കണക്കുകള്‍ പ്രകാരം അമേരിക്കയെയും പിന്നിട്ട് ഇന്ത്യ കൊവിഡ് വ്യാപനത്തില്‍ മുന്നോട്ട് പോയി. നേരത്തേ കോവിഡ് വ്യാപനത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്നിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് 30 ലക്ഷം കടക്കുമെന്നുറപ്പായി.

ഇതിനിടെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡിസിവിറിന്റെ ഉത്പാദന പരിധി കേന്ദ്രം കൂട്ടി. 38 ലക്ഷം വയലില്‍ നിന്നും 78 ലക്ഷം വയലാക്കിയാണ് ഉത്പാദന പരിധി ഉയര്‍ത്തിയത്. കടുത്ത പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിലേക്ക് റെംഡിസിവിറിന്റെ ഭൂരിഭാഗം ഡോസും എത്തിക്കും. കൂടുതലായി 20 മരുന്നുല്‍പ്പാദനകേന്ദ്രങ്ങള്‍ക്കും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് ഇന്ന് പുലര്‍ച്ചെ മരിച്ചത് രാജ്യത്തെ ഞെട്ടിച്ചു. 33 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു ആശിഷ്. മകന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്റീനിലായിരുന്നു. സീമ ചിസ്തി യെച്ചൂരിയാണ് ആശിഷിന്റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News