Foto

ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ പഠനം.

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെ.എൻ.യു.) ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ ആയി ഒക്ടോബർ 25 വരെയാണ്, അപേക്ഷിക്കാനവസരം.

അപേക്ഷയിൽ തിരുത്തൽ വരുത്താൻ 27, 28 തീയതികളിൽ അവസരമുണ്ടാകും.എം.എ., എം.എസ്‌സി., എം.സി.എ., എം.ഫിൽ, എം.ടെക്., പി.ജി. ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം നൽകുന്നത്.

 

സി.യു.ഇ.ടി. പി.ജി. ( CUET-PG) സ്കോറിന്റെ അടിസ്ഥാനത്തിലാണ്, പ്രവേശനം.ആദ്യ മെറിറ്റ് ലിസ്റ്റ് നവംബർ രണ്ടിനും രണ്ടാമത്തേത് എട്ടിനും പ്രസിദ്ധീകരിക്കും. നവംബർ 25-നുള്ളിൽ പ്രവേശനനടപടി ക്രമങ്ങൾ പൂർത്തികരിച്ച്, നവംബർ 28-ന് ക്ലാസ് തുടങ്ങാനാണ്, പരിപാടി.

കൂടുതൽ വിവരങ്ങൾക്ക്

https://www.jnu.ac.in/main/

Comments

leave a reply

Related News