ഡല്‍ഹി യൂണിവേഴ്‌സിറ്റി ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനം
രാജ്യത്തെ ഉന്നത നിലവാരമുള്ള സർവകലാശാല കളിലൊന്നായ ഡല്‍ഹി സർവകലാശാല ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും ബിരുദ പ്രവേശനത്തിനും രജിസ്ട്രേഷൻ ആരംഭിച്ചു. ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31ഉം ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21ഉം ആണ്.
പ്രവേശന പരീക്ഷ
എല്ലാ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും തിരഞ്ഞെടുത്ത ബിരുദ പ്രോഗ്രാമുകൾക്കും M.Phil./Ph.D പ്രോഗ്രാമുകൾക്കുമായി ഡല്‍ഹി യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ (DUET-2021) നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുക.ബിരുദ മെറിറ്റ് അധിഷ്ഠിത പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം കട്ട് ഓഫ് മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും. ഈ അധ്യയന വർഷം മുതൽ ഫിസിയോതെറാപ്പിയിൽ ബിരുദം, ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദം, പ്രോസ്റ്റെറ്റിക്സ് ബാച്ചിലർ & amp; ഓർത്തോട്ടിക്സ്, ഫിസിയോതെറാപ്പി മാസ്റ്റേഴ്സ് എന്നിവ DUET വഴി ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,
സെൻ്റ്.തോമസ് കോളേജ്,
തൃശ്ശൂർ
Comments