Foto

ഐ.ഐ.എം.പ്രവേശനത്തിന് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്


ഐ.ഐ.എം.പ്രവേശനത്തിന് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഇരുപതോളം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മാനേജ്‌മെന്റിലെ (ഐ.ഐ.എം.) ബിരുദാനന്തര ബിരുദ - ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിനു നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) അപേക്ഷ ക്ഷണിച്ചു. 2021ന് സെപ്റ്റംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.
iimcat.ac.in 
എന്ന വെബ് സൈറ്റ് വഴിയാണ്, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. കാറ്റ് 2021 സ്‌കോറിന്റെ സാധുത 2022 ഡിസംബര്‍ 31 വരെയാണ്.
പഠിക്കുന്നവരില്‍ ഭൂരിഭാഗത്തിനും വലിയ വാര്‍ഷിക ശമ്പളത്തോടെ ജോലി ലഭിക്കുമെന്നതാണ്, ഐ.ഐ.എം.കളുടെ സവിശേഷത.പ്രവേശന പരീക്ഷക്കു പുറമേ ഓരോ ഐ.ഐ.എം.കള്‍ക്കും അവരുടേതായ പ്രവേശനരീതി ഉണ്ടാകും.

വിവിധ പ്രോഗ്രാമുകള്‍
I. ബിരുദാനന്തര ബിരുദം
1.മാനേജ്‌മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പി.ജി.പി.)
2.മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.)
3.എക്‌സിക്യുട്ടീവ് എം.ബി.എ.
4.എക്‌സിക്യുട്ടീവ് പി.ജി. ഡിപ്ലോമ ഇന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്
വിവിധ സ്‌പെഷ്യലൈസേഷനുകള്‍
1.ഫുഡ് ആന്‍ഡ് അഗ്രിബിസിനസ് മാനേജ്‌മെന്റ്
2.ബിസിനസ് അനലറ്റിക്‌സ്
3.ഹ്യൂമണ്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്
4.എന്റര്‍പ്രൈസ് മാനേജ്‌മെന്റ്
5.അനലറ്റിക്‌സ്
6.അഗ്രിബിസിനസ് മാനേജ്‌മെന്റ്
7.ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ്
8. ഗ്ലോബല്‍ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
9.ഡിജിറ്റല്‍ എന്റര്‍പ്രൈസ് മാനേജ്‌മെന്റ്

II. ഗവേഷണ പ്രോഗ്രാമുകള്‍
വിവിധ വിഷയങ്ങളിലായി വിവിധ വിഭാഗക്കാര്‍ക്ക് ഗവേഷണ സൗകര്യവും ഐ.ഐ.എം.കളിലുണ്ട്.
1.പിഎച്ച്.ഡി./ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (എഫ്.പി.എം.)
2പാര്‍ട്ട് ടൈം പിഎച്ച്.ഡി.
3.എക്‌സിക്യുട്ടീവ് എഫ്.പി.എം./പിഎച്ച്.ഡി.
4.പിഎച്ച്.ഡി. ഫോര്‍ വര്‍ക്കിങ് പ്രൊഫഷണല്‍സ് 

ഐ.ഐ.എം. സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍
1.അഹമ്മദാബാദ്
2.അമൃത്സര്‍
3.ബെംഗളൂരു
4.ബോധ്ഗയ
5.കൊല്‍ക്കത്ത
6.ഇന്‍ഡോര്‍
7.ജമ്മു
8.കാഷിപുര്‍
9.കോഴിക്കോട്
10.ലഖ്‌നൗ
11.നാഗ്പുര്‍
12.റായ്പുര്‍
13.റാഞ്ചി
14.റോത്തക്
15.സാംബല്‍പുര്‍
16.ഷില്ലോങ്
17.സിര്‍മോര്‍
18.തിരുച്ചിറപ്പള്ളി
19.ഉദയ്പുര്‍
20.വിശാഖപട്ടണം 

കോഴിക്കോട് ഐ.ഐ.എം.
കോഴിക്കോടാണ്, കേരളത്തിലെ ഐ.ഐ.എം. സ്ഥിതി
ചെയ്യുന്നത്.  കോഴിക്കോട് ഐ.ഐ.എമ്മില്‍ ബിസിനസ് ലീഡര്‍ഷിപ്പ്, ഫൈനാന്‍സ്, ലിബറല്‍ സ്റ്റഡീസ് ആന്‍ഡ് മാനേജ്‌മെന്റ് എന്നിവയിലും പി.ജി. പ്രോഗ്രാമുകള്‍ ഉണ്ട്.

കാറ്റ് പരീക്ഷക്കുള്ള യോഗ്യത
കാറ്റ് 2021ന് അപേക്ഷിക്കാന്‍,
ഏതെങ്കിലും വിഷയത്തില്‍ ബിരുദം/തത്തുല്യ യോഗ്യത വേണം. എന്നാല്‍ പ്രവേശനത്തിന് അതതു സ്ഥാപനത്തിന്റെ വ്യവസ്ഥകള്‍ ബാധകമായിരിക്കും. അവസാന വര്‍ഷ ബിരുദക്കാര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. സര്‍വ്വകലാശാല ബിരുദങ്ങള്‍ക്കു പുറമെ സി.എ./സി.എസ്./ഐ.സി.ഡബ്ല്യു.എ./എഫ്.ഐ. എ.ഐ. തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാനവസരമുണ്ട്.

പരീക്ഷ ക്രമം
കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) ആണ് പ്രവേശന പരീക്ഷ.രണ്ട് മണിക്കൂര്‍ ആണ്,പരീക്ഷയുടെ ദൈര്‍ഘ്യം.
മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും (എം.സി.ക്യു.) ഇതര ചോദ്യങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.പരീക്ഷയ്ക്ക്, പ്രധാനമായും താഴെ കാണുന്ന മൂന്നുവിഭാഗങ്ങളില്‍നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും.
1.വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് റീഡിങ് കോംപ്രിഹ്ഷന്‍
2.ഡേറ്റാ ഇന്റര്‍പ്രറ്റേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിങ്
3. ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി. . മോക് ടെസ്റ്റുകള്‍ വെബ്‌സൈറ്റിലുണ്ട്. ലഭ്യമാക്കും.

കാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്ന സ്ഥാപനങ്ങള്‍
ഐ.ഐ.എം.കൂടാതെ നിരവധി സ്ഥാപനങ്ങള്‍, കാറ്റ് സ്‌കോര്‍ അനുസരിച്ച് മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നടത്തുന്നുണ്ട്.
1.ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി
2.ഡല്‍ഹി യൂണിവേഴ്‌സിറ്റി (സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ഫാക്കല്‍ട്ടി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്)
3.ബനാറസ് ഹിന്ദു സര്‍വകലാശാല
4.എന്‍.ഐ.ടി. അലഹാബാദ്
5.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ്
6.എന്‍.ഐ.ടി. തിരുച്ചിറപ്പള്ളി
7.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റ്
8.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യുരിറ്റീസ് മാനേജ്‌മെന്റ്
9.നാഷണല്‍ ഇന്‍ഷ്വറന്‍സ് അക്കാദമി
10.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ് 

?ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
അസി. പ്രഫസര്‍,
ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂര്‍
daisonpanengadan@gmail.com

Comments

leave a reply