Foto

സഹൃദയയുടെ ആയുർവേദ പഞ്ചകർമ്മ കോഴ്‌സിന് തുടക്കമായി

സഹൃദയയുടെ ആയുർവേദ
പഞ്ചകർമ്മ കോഴ്‌സിന് തുടക്കമായി

ആരോഗ്യമേഖലയിൽ വർധിച്ചുവരുന്ന ആവശ്യങ്ങൾ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഉല്ലാസ് തോമസ് അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹൃദയ നൈവേദ്യ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഭാരത് സേവക് സമാജിൻറെ സഹകരണത്തോടെ ആരംഭിച്ച ആയുർവേദ പഞ്ചകർമ്മ ഡിപ്ലോമ കോഴ്‌സിന്റെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിൻറെ പരമ്പരാഗത ആരോഗ്യപാലന രീതിയായ ആയുർവേദ കോഴ്‌സുകളുടെ പ്രാധാന്യം ഏറെ വർധിച്ചിരിക്കുന്ന കാലമാണിതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം-അങ്കമാലി അതിരൂപത ചാൻസലർ ഫാ. ബിജു പെരുമായൻ അധ്യക്ഷനായിരുന്നു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ സെബാസ്റ്റ്യൻ,നൈവേദ്യ ആയുർവേദ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഡോ . ആൻജോ, സഹൃദയ ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര എന്നിവർ സംസാരിച്ചു.ഒരു വർഷം  ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സിൽ പഞ്ചകർമ്മ ചികിത്സ, ആയുർവേദ അടിസ്ഥാന വിവരങ്ങൾ എന്നിവ കൂടാതെ സ്പോക്കൺ ഇംഗ്ലീഷും പഠന വിഷയമാകുമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു.

ഫോട്ടോ: സഹൃദയ നൈവേദ്യ ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ്മ ഡിപ്ലോമ കോഴ്‌സിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഉല്ലാസ് തോമസ് നിർവഹിക്കുന്നു.  പാപ്പച്ചൻ തെക്കേക്കര,  ഫാ. ജോസ് കൊളുത്തുവെള്ളിൽ,  ഫാ. ബിജു പെരുമായൻ,  ഫാ. ആൻസിൽ സെബാസ്റ്റ്യൻ,  സിസ്റ്റർ ഡോ . ആൻജോ, ഗൗരി എസ്  എന്നിവർ സമീപം.

ജീസ് പി. പോൾ
മീഡിയ മാനേജർ
8943710720

Foto

Comments

leave a reply

Related News