Foto

മതബോധനാദ്ധ്യാപകര്‍ക്ക് വേണ്ടി   ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥന ആഹ്വാനം

പ്രാര്‍ത്ഥനാ നിയോഗം


''ദൈവവചനം പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ട മതബോധനാദ്ധ്യാപകര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം: അവര്‍ പരിശുദ്ധാത്മാവിന്റെ പ്രാഭവത്തില്‍ സന്തോഷത്തോടും സമാധാനത്തോടും ധീരതയോടും സര്‍ഗ്ഗാത്മകതയോടും കൂടെ അതിന്റെ സാക്ഷികളായിരിക്കട്ടെ.''

മതബോധനാദ്ധ്യാപനം ഒരു തൊഴിലല്ല; ദൈവവിളിയാണ്


വിശ്വാസത്തിന്റെ  വളര്‍ച്ചയ്ക്കും, പ്രചരണത്തിനും വേണ്ടി മതബോധനാദ്ധ്യാപകര്‍ക്ക് അമൂല്ല്യമായ ഒരു ദൗത്യമുണ്ട്. മതബോധനാദ്ധ്യാപകന്റെ അല്‍മായ ശുശ്രൂഷ ഒരു ദൈവവിളിയാണ്,  അതൊരു പ്രേഷിതത്വമാണ് എന്ന് പാപ്പാ തന്റെ വീഡിയോ സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി. ''ഒരു മതബോധനാദ്ധ്യാപകനായിരിക്കുക എന്നതിനര്‍ത്ഥം നിങ്ങള്‍ ഒരു മതബോധന ഗുരുവാണ്. അല്ലാതെ നിങ്ങള്‍ ഒരു മതബോധന തൊഴിലാളി എന്നല്ല  എന്നും ഇത് സമ്പൂര്‍ണ്ണമായ ഒരു ആയിരിക്കലാണ് എന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. നമുക്ക് സഹയാത്രീകരും ഗുരുക്കന്മാരുമായ നല്ല മതബോധനാദ്ധ്യാപകരെയാണ് ആവശ്യം, പാപ്പാ അറിയിച്ചു.
സര്‍ഗ്ഗാത്മകരായ മതബോധനാദ്ധ്യാപകര്‍
നമുക്ക് സുവിശേഷം പ്രഘോഷിക്കുന്ന സര്‍ഗ്ഗാത്മകരായ വ്യക്തികളെ ആവശ്യമാണെന്ന് പറഞ്ഞ പാപ്പാ എന്നാല്‍ മൂകമായോ, ഉച്ചഭാഷിണിയിലൂടെയോ പ്രഘോഷിക്കുന്നവരെയല്ല മറിച്ച് തങ്ങളുടെ ജീവിതം കൊണ്ടും, സൗമ്യത കൊണ്ടും നവമായ ഭാഷ്യം കൊണ്ടും പ്രഘോഷിക്കുന്നവരും പുതിയ വഴികള്‍ തുറക്കുന്നവരുമാണാവശ്യമെന്നും വ്യക്തമാക്കി.

പല ഭൂഖണ്ഡങ്ങളിലുമുള്ള അനേകം രൂപതകളില്‍ സുവിശേഷവല്‍ക്കരണം അടിസ്ഥാനപരമായി ഒരു മതബോധനാദ്ധ്യാപകന്റെ കരങ്ങളിലാണെന്ന് വിശദീകരിച്ചു.

ആന്തരീകമായ അഭിനിവേശത്തോടെ സഭാ സേവനത്തിനായി  ഈ ദൗത്യം ജീവിക്കുന്ന മതബോധനാദ്ധ്യാപകര്‍ക്ക് നമുക്ക് നന്ദി പറയാമെന്നും ദൈവവചനം പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ട മതബോധനാദ്ധ്യാപകര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും  പാപ്പാ ഓര്‍മ്മിപ്പിച്ചു.  മതബോധനാദ്ധ്യാപകര്‍ പരിശുദ്ധാത്മാവിന്റെ പ്രാഭവത്തില്‍ സന്തോഷത്തോടും സമാധാനത്തോടും ധീരതയോടും സര്‍ഗ്ഗാത്മകതയോടും കൂടെ അതിന്റെ സാക്ഷികളായിരിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു.

പാപ്പയുടെ സാര്‍വ്വലൗകിക പ്രാര്‍ത്ഥന ശൃംഖല

പരിശുദ്ധ പിതാവിന്റെ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍  പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ഒരു ഔദ്യോഗിക ആഗോള സംരംഭമാണ് പോപ്പ് വീഡിയോ. പാപ്പയുടെ സാര്‍വ്വലൗകിക പ്രാര്‍ത്ഥന ശൃംഖല 'പ്രാര്‍ത്ഥനയുടെ അപ്പോസ്തലര്‍'' ആണ് ഇത് നടത്തുന്നത്. 2016 മുതല്‍, പോപ്പ് വീഡിയോ അതിന്റെ എല്ലാ സമൂഹ ശൃംഖലകളിലും 165 ദശലക്ഷത്തിലധികം ജനങ്ങള്‍ കണ്ടിട്ടുള്ളതായി വെളിപ്പെടുത്തി.  കൂടാതെ 23 ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും 114 രാജ്യങ്ങളില്‍ മാധ്യമ ശ്രദ്ധലഭിക്കുകയും ചെയ്തു.

Foto

Comments

leave a reply

Related News