അഞ്ച് കുട്ടികള്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് സഹായവുമായി പാല രൂപതാ
കോട്ടയം: 2000 നു ശേഷം വിവാഹിതരായ അഞ്ച് കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് സഹായവുമായി പാല രൂപതാ,പാല രൂപതയുടെ family apostolate വഴി പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്കും.ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാല സെന്റ് ജോസഫ് എഞ്ചീനീയറിങ്ങ് കോളേജില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം,ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാല മാര്‍ സ്ലീവാ മെഡിസിറ്റി സൗജന്യമായി നല്കും. ഉപദേശിക്കുക മാത്രമല്ല ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യും എന്ന് വിശ്വാസി സമുഹത്തിന് ബോധ്യം വരാന്‍ ഉതകുന്ന ധീരമായ തീരുമാനങ്ങള്‍ കൈക്കൊണ്ട പാലാ രൂപത നേതൃത്വത്തിന് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
![Foto](https://kcbcnews.com//admin/news/e1e70a36-fb72-4808-9131-7426d0a49d97.jpg)
Comments
Christina
2000 ത്തിനു ശേഷം എന്ന് ഉള്ളത് മാറ്റി 5 കുട്ടികളിൽ കൂടുതൽ ഉള്ള എന്ന് വേണം
Christina
2000 ത്തിനു ശേഷം എന്ന് ഉള്ളത് മാറ്റി 5 കുട്ടികളിൽ കൂടുതൽ ഉള്ള എന്ന് വേണം