Foto

കേരളസര്‍വകലാശാല ബിരുദ പ്രവേശനം 

 

കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്‍ഡി. കേന്ദ്രങ്ങളിലും ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2021-22 അദ്ധ്യയനവര്‍ഷത്തെ ഏകജാലക പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷൻ താഴെ കാണുന്ന വെബ് സൈറ്റ് മുഖാന്തിരം ചെയ്യാവുന്നതാണ്. വിവിധ കോളേജുകളിലെ കോഴ്സുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റ് നോക്കി ഉറപ്പു വരുത്തേണ്ടതാണ്.

 https://admissions.keralauniversity.ac.in

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്‌ക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് അതത് കോളേജുകളില്‍ ഹാജരാക്കിയാല്‍ മതിയാകും.എല്ലാ കോളേജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്റ്. കേരളസര്‍വകലാശാലയുടെ കീഴില്‍ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (മാനേജ്‌മെന്റ്ക്വാട്ട, കമ്മ്യൂണിറ്റിക്വാട്ട, സ്‌പോര്‍ട്‌സ്‌ക്വാട്ട, ഭിന്നശേഷിയുള്ളവര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍ ലക്ഷദ്വീപ് നിവാസികള്‍ ഉള്‍പ്പടെ) ഏകജാലകസംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കണം.സ്‌പോര്‍ട്ട്‌സ്‌ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയിലെ സ്‌പോര്‍ട്ട്‌സ് കോളത്തിന് നേരെ ‘യെസ്’ എന്ന് രേഖപ്പെടുത്തണം. സ്‌പോര്‍ട്ട്‌സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തിരിക്കണം. സ്‌പോര്‍ട്ട്‌സ് നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ നല്‍കിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളു.

 

സംശയനിവാരണത്തിന്  8281883052

8281883053 

9188524610(വാട്‌സാപ്പ് മെസ്സേജ്)

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 https://admissions.keralauniversity.ac.in 

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,

സെൻ്റ്.തോമസ് കോളേജ്,

തൃശ്ശൂർ

 

 

Comments

leave a reply

Related News