Foto

എം.ജി. സര്‍വകലാശാലയില്‍ ബിരുദാനനന്തര ബിരുദം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

കോട്ടയം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി സര്‍വ്വകലാശാല (എം.ജി.) കാമ്പസിലെ വിവിധ പഠന വകുപ്പുകളിലും ഇന്റര്‍ സ്‌കൂള്‍ സെന്ററിലും നടത്തുന്ന വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമിലേക്കുള്ള രജിസ്‌ട്രേഷനു സമയമായി.വെബ് സൈറ്റ് മുഖാന്തിരം ഓണ്‍ലൈന്‍ അപേക്ഷ, ഏപ്രില്‍ ഏഴ് വരെ സമര്‍പ്പിക്കാനവസരമുണ്ട്. യോഗ്യതാ പരീക്ഷ, നിലവില്‍ പാസ്സായിട്ടുള്ളവര്‍ക്കും
യോഗ്യതാ പരീക്ഷയുടെ അവസാന വര്‍ഷ/ സെമസ്റ്റര്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

വിവിധ പ്രോഗ്രാമുകള്‍
1.എം.എ
2.എം.എസ്.സി
3.എം.റ്റി.റ്റി.എം.
4.എല്‍.എല്‍. എം
5.മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ്
6.എം.എഡ്
7.ബി.ബി.എ
8.എം. ബി.എ 
9.എല്‍.എല്‍.ബി (ഓണേഴ്‌സ് ) 

പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍
എന്‍ട്രന്‍സ് പരീക്ഷ,താഴെ കാണുന്ന .കേന്ദ്രങ്ങളില്‍ വച്ച് മെയ് 28, 29 തീയതികളില്‍ നടത്തും
1.തിരുവനന്തപുരം
2.കോട്ടയം
3.എറണാകുളം
4.കോഴിക്കോട്
5.കണ്ണൂര്‍

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്
https://cat.mgu.ac.in 
www.admission.mgu.ac.in

എം.ബി.എ. പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ക്ക്
0481 2732288
smbs@mgu.ac.in

മറ്റു കോഴ്‌സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക്
0481- 27335 95
cat@mgu.ac.in

 

Comments

leave a reply