Foto

ഫൈന്‍ ആര്‍ട്‌സ് ബിരുദത്തിന് ഇന്നും കൂടി അപേക്ഷിക്കാം.


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന  വിവിധ
ഫൈന്‍ ആര്‍ട്‌സ് കോളേജുകളിലെ ബിരുദപ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.പ്ലസ്ടുവോ തത്തുല്യ യോഗ്യതോ നേടിയവര്‍ക്കാണ് അപേക്ഷിക്കാനവസരം. കേരളത്തില്‍ സര്‍ക്കാര്‍ തലത്തിലാണ്, ഫൈന്‍ ആര്‍ട്സ് കോളേജുകളുള്ളത്.ജനറല്‍ വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് അപേക്ഷഫീസായി 300 രൂപയും പട്ടികജാതി പട്ടികവര്‍ഗക്കാരായ അപേക്ഷകര്‍ക്ക് അപേക്ഷഫീസായി 150 രൂപയുമാണ് അടക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി,
സെപ്റ്റംബര്‍ 30 ആണ്.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം. 

അപേക്ഷ ക്രമം
ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷ സമര്‍പ്പിക്കാനാകൂ. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തു വക്കുന്നത് , പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടും.
അപേക്ഷയോടൊപ്പം ജനന തീയതി തെളിയിക്കാന്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കേറ്റ് അപ് ലോഡ് ചെയ്യേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കേറ്റും യോഗ്യത സര്‍ട്ടിഫിക്കേറ്റും അപ് ലോഡ് ചെയ്യണം. ഏതെങ്കിലും തരത്തില്‍ റിസര്‍വേഷനു അര്‍ഹതയുള്ളവര്‍ ഇതു തെളിയിക്കുന്ന രേഖകളും ഒപ്പം ചേര്‍ക്കണം.

വിവിധ കേന്ദ്രങ്ങള്‍
1.മാവേലിക്കര
2.തൃശൂര്‍  

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും 

 www.admissions.dtekerala.gov.in

സംശയ ദുരീകരണങ്ങൾക്ക്

0471-2561313.

ഡോ.ഡെയ്സൻ പാണേങ്ങാടൻ,

അസി.പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

 

Comments

leave a reply

Related News