നൂറിലേറെ സംഗീത കലാകാരന്മാർ അണിനിരക്കുന്ന ഫാ. ആബേൽ സംഗീതസന്ധ്യ നാളെ പി.ഒ.സി യിൽ. വൈകുന്നേരം 6ന് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ സംഗീതസന്ധ്യ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ സിദ്ദിഖ്,സംഗീത സംവിധായകൻ അൽഫോൻസ്, മിമിക്രിയുടെ ആചാര്യനായ കെ എസ് പ്രസാദ് എന്നിവർ പ്രസംഗിക്കും.
ആബേലച്ചന്റെ 101ആം ജന്മദിനത്തോടനുബന്ധിച്ച് കെസിബിസി മീഡിയ കമ്മീഷനും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ആബേലച്ചൻ ഗാനങ്ങളുടെ ഓൺലൈൻ ആലാപന മത്സരത്തിലെ വിജയികളെ ഇന്ന് (വെള്ളി) പ്രഖ്യാപിക്കും.
സംഗീതസന്ധ്യയിൽ ഫാദർ സേവേറിയോസ്,ആലപ്പി ബെന്നി, ലീല ജോസഫ്, എലിസബത്ത് രാജു തുടങ്ങിയ ഗായകർ പങ്കെടുക്കുന്നുണ്ട്. ഒപ്പം ഓൺലൈൻ മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബാലികാ ബാലന്മാർക്കും സംഗീത സന്ധ്യയിൽ പാട്ടുകൾ പാടാൻ അവസരം നൽകുമെന്ന് മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സിബു ഇരുമ്പനിക്കലും , ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരിയും അറിയിച്ചു. ആലാപന മത്സരത്തിൽ പങ്കെടുത്തവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന പൗരന്മാർക്ക് സർട്ടിഫിക്കറ്റുകൾ നൽകുമെന്നും അവർ പറഞ്ഞു.
Comments