Foto

കൊച്ചിയിലെ സിഫ്​നെറ്റിൽ പ്രവേശനം

കൊച്ചിയിലെ സെൻട്രൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫിഷറീസ്​ നോട്ടിക്കൽ ആൻഡ്​​ എൻജിനീയറിങ്​ ട്രെയ്​നിങ്​ (സിഫ്​നെറ്റ്​) 2021-22 വർഷത്തെ വിവിധ കോഴ്​സുകളിലേക്ക്​ അപേക്ഷകൾ ക്ഷണിച്ചു.ബി.എഫ്​.എസ്​സി നോട്ടിക്കൽ സയൻസ്​, വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ എന്നീ കോഴ്സുകളിലേയ്ക്കാണ്, പ്രവേശനം. പ്ലസ് ടു കാർക്ക് ഡിഗ്രി കോഴ്സിനും പത്താം ക്ലാസ്സുകാർക്ക്, ഡിപ്ലോമ കോഴ്സിനും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി, ജൂലൈ 15 ആണ്.

 

വിവിധ പ്രോഗ്രാമുകൾ

1.ബാച്ചിലർ ഓഫ്​ ഫിഷറീസ്​ സയൻസ്​ (BFSc)/​​നോട്ടിക്കൽ സയൻസ്

 

ബിരുദ കോഴ്സിൻ്റെ കാലാവുധി,

8 സെമസ്റ്ററുകളുള്ള 4 വർഷമാണ്. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജിയുമായി അഫിലിയേറ്റ്​ ചെയ്​ത്​ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങി​ന്‍റെ അംഗീകാരത്തോടെയും​ യു.ജി.സിയുടെ അംഗീകാരത്തോടെയുമാണ്, കോഴ്സുകൾ ക്രമീകരിക്കുന്നത്.ആകെ സീറ്റുകൾ 45 ആണ്.

കോഴ്സിനു ചേരാനുള്ള യോഗ്യത, സയൻസ് സ്ട്രീമിലുള്ള പ്ലസ് ടുവാണ്.ഫിസിക്​സ്​, കെമിസ്​ട്രി, ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്​സ്​ വിഷയങ്ങൾക്ക്​ 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്​ടു/തത്തുല്യ ബോർഡ്​ പരീക്ഷ പാസായിരിക്കണം. ഇപ്പോൾ യോഗ്യത പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 17-20 വയസ്സ്​ വരെയായി പരിമിതപ്പെടുത്തിയിരികുന്നു. എന്നാൽ, ലാറ്ററൽ എൻട്രിക്കാർക്ക്​ 22 വയസ്സുവരെയാകാം. 

2.വെസൽ നാവിഗേറ്റർ/മറൈൻ ഫിറ്റർ ഡിപ്ലോമ കോഴ്​സ്

നാല്​ സെമസ്റ്ററുകളും രണ്ടുവർഷം ദൈർഘ്യമുള്ളതാണ് ഡിപ്ലോമ കോഴ്‌സ്. ന്യൂഡൽഹിയിലെ DGETയുടെ അനുമതിയോടെ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രയിനിംഗ് (NCVT) ആയി അഫിലിയേറ്റ്​ ചെയ്​താണ്​ കോഴ്​സ്​ നടത്തുന്നത്​. സിഫ്​നെറ്റ്​ കൊച്ചിക്ക്​ പുറമെ ചെന്നൈയിലും വിശാഖപട്ടണത്തും ഈ കോഴ്​സുകൾ​ ലഭ്യമാണ്​. ഓരോ കോഴ്​സിനും 20 സീറ്റുകൾ വീതമുണ്ട്. മാത്തമാറ്റിക്​സ്​, സയൻസ്​ വിഷയങ്ങളോടെ 40 ശതമാനം മാർക്കിൽ കുറയാതെ പത്താംക്ലാസ്​/തത്തുല്യ ബോർഡ്​ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 15 വയസ്സു മുതൽ  20 വയസ്സുവരെയാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്

പ്രതിമാസം 1500 രൂപ സ്റ്റൈപ്പൻറ്​ ലഭിക്കുന്നതാണ്.

 

അപേക്ഷാരീതി

അപേക്ഷാഫോറവും പ്രോസ്​പെക്​ടസും താഴെ കാണുന്ന വെബ് സൈറ്റിൽ നിന്നും

 www.cifnet.gov.in ഡൗൺലോഡ്​ ചെയ്ത് പൂരിപ്പിച്ചതിനു ശേഷം ഓഫീസിലേയ്ക്ക് തപാലായി അയച്ചു നൽകണം.

അപേക്ഷ അയക്കേണ്ട വിലാസം:

The Director, Central Institute of Fisheries Nautical and Engineering Training (CIFNET),

 Fine Arts Avenue, 

Kochi-682016 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,

സെൻ്റ്.തോമാസ് കോളേജ്, തൃശ്ശൂർ

Comments

leave a reply

Related News