Foto

ആയിരങ്ങൾക്ക് ജീവിതതണലേകിയ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി

ആയിരങ്ങൾക്ക്  ജീവിതതണലേകിയ  ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി

കൊച്ചി; വരാപ്പുഴ അതിരൂപത വൈദീകനായ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി. ജനനം 1957 ഡിസംബര്‍ 30, വരാഷുഴ. മാതാപിതാക്കള്‍ ജോര്‍ജ്‌ 6 മേരി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെയും ഇന്നത്തെ കോട്ടപ്പുറം  രൂപതയിലെയും  ദേവാലയങ്ങളില്‍ സേവനം ചെയ്ത ഇദ്ദേഹം 1998 ഫെബ്രുവരിയില്‍ വരാപ്പുഴ അതിരൂപത വൈദീകനായി ഇന്‍കാര്‍ഡിനേഷന്‍ നടത്തി. നിസ്തുലമായ സേവനമാണ്‌ വൈദീകന്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയത്‌. വീടില്ലാത്തവര്‍ക്കു വീട്‌ നിര്‍മിച്ചു നല്‍കുന്ന പദ്ധതിയില്‍ സജീവമായി പങ്കാളിയായി. അപ്രകാരം 1000 ത്തിലധികം വീടുകള്‍ ആണ്‌ പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിക്കപ്പെട്ടത്‌. വരാപ്പുഴ  അതിരൂപതയിലെ മൂലമ്പിള്ളി, കര്‍ത്തേടം, അത്താണി, വെണ്ടുരുത്തി ചളിക്കവട്ടം,എടത്തല, കുരിരിങ്കല്‍, വല്ലാര്‍പാടം എന്നീ ദേവാലയങ്ങളില്‍ വികാരിയായി സേവനം ചെയ്തിട്ടുണ്ട്‌. കുറച്ചു നാളുകളായി അസുഖം മൂല, ആവിലാഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
മികച്ച സംഘാടകനും, വളരെ മികച്ച കര്‍ത്തവ്യബോധത്തോടെ കാര്യങ്ങള്‍ ചെയ്തിരുന്ന അജപാലകനുമായ അദ്ദേഹത്തിന്റെ വിയോഗം വരാപ്പുഴ അതിരൂപതക്കും കേരള സഭക്കും തീരാ നഷ്ടമാണെന്ന്‌ വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപറമ്പില്‍ അനുസ്മരിച്ചു.
മൈക്കിൾ തലക്കെട്ടിയച്ചന്റെ മൃതസംസ്ക്കാരകർമ്മം നാളെ,  സെപ്തംബർ 24 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ഏലൂർ സെന്റ് ആന്റണീസ് പള്ളിയിൽ നടത്തുന്നതാണ്. ഇന്ന് (സെപ്തംബർ 23, വ്യാഴം) വൈകിട്ട് 5 മണി മുതൽ ഏലൂർ ഫെറിയിലുള്ള ഭവനത്തിൽ അച്ചന് അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്. നാളെ (വെള്ളി) ഉച്ചക്ക് 12 മണിക്ക് ഭവനത്തിലുള്ള ശുശ്രൂഷക്ക് ശേഷം 12.30 മുതൽ ഏലൂർ സെന്റ് ആന്റണീസ് പള്ളിയിൽ അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്. നാളെ വൈകിട്ട് 4.30 ന് അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്ക്കാര ദിവ്യബലിയും മറ്റു ശുശ്രൂഷകളും നടത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് അന്തിമോപചാരമർപ്പിക്കാം.

Comments

leave a reply

Related News