Foto

വിധവകൾക്കുള്ള "സഹായഹസ്തം'' പദ്ധതി ; ഇപ്പോൾ അപേക്ഷിക്കാം

വിധവകൾക്കുള്ള "സഹായഹസ്തം'' പദ്ധതി ; ഇപ്പോൾ അപേക്ഷിക്കാം

 

കേരള സംസ്ഥാന സർക്കാരിനു കീഴിലെ വനിത ശിശുവികസന വകുപ്പ്  നടപ്പിലാക്കുന്ന  സഹായഹസ്തം പദ്ധതിലേക്ക് (2023-24) ഇപ്പോൾ അപേക്ഷ സമർപ്പിക്കാം..ഒറ്റത്തവണയായാണ്, ഈ പദ്ധതിയിൽ നൽകുന്ന ധനസഹായം.ശിശുവികസന പദ്ധതി ഓഫീസുകൾ ,അങ്കണവാടി എന്നിവിടങ്ങളില്‍ നിന്നും വിശദവിവരങ്ങള്‍ അറിയാവുന്നതാണ്.ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുളളൂ. അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി, ഡിസംബർ 15 ആണ്.

 

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള  സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനാണ് സഹായം ലഭിക്കുക.അപേക്ഷകർ ,55 വയസ്സില്‍ താഴെ പ്രായമുളള വിധവകളും അപേക്ഷകയുടെ  വാര്‍ഷികവരുമാനം 1 ലക്ഷം രൂപയില്‍ താഴെയും ആയിരിക്കണം.  

 

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും

www.schemes.wcd.kerala.gov.in/

 

✍️ഡോ.ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News