Foto

സഹൃദയ സാഫല്യം- ഭിന്നശേഷിക്കാർക്കുള്ള തൊഴിൽമേള

സഹൃദയ സാഫല്യം- ഭിന്നശേഷിക്കാർക്കുള്ള തൊഴിൽമേള

നവംബർ 15 വരെ രജിസ്റ്റർ ചെയ്യാം

 എറണാകുളം -അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയും സെക്കന്തരാബാദ് ആസ്ഥാനമായ കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി ഭിന്നശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന തൊഴിൽമേള സാഫല്യം 2021 നവംബർ 23 ന്  എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഹാളിൽ  നടക്കും. കൊച്ചി നഗര സഭയുടെയും എറണാകുളം ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെയും എറണാകുളം പ്രസ് ക്ല ബ്ബിന്റെയും സഹകരണത്തോടെ നടത്തുന്ന  തൊഴിൽമേളയിൽ   പ്ലസ് ടു എങ്കിലും വിദ്യാ ഭ്യാസ യോഗ്യതയുള്ള 18-നും 35-നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്കാണ്  പങ്കെ ടുക്കാൻ അർഹതയുള്ളത്. ഐ.ടി., ഇൻഷുറൻസ് ഉൾപ്പടെ വ്യത്യസ്ത  മേഖലകളിൽ പ്രവർത്തിക്കുന്ന പത്തിലേറെ പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ തൊഴിൽമേളയിൽ പങ്കെടുക്കുന്നവരുമായി നേരിൽ അഭിമുഖം നടത്തി നിയമനം നടത്തുന്ന രീതിയിലാണ് തൊ ഴിൽമേള ക്രമീകരിച്ചിരിക്കുന്നത്.  തൊഴിൽമേളയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുന്നവർ ക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനവും ആത്മവിശ്വാസം വർധിപ്പിക്കു ന്നതിനുള്ള കൗൺസിലിംഗും പ്രത്യേകമായി നൽകുന്നതാണ്. അകലെനിന്ന് എത്തുന്ന ഭിന്ന ശേഷിക്കാർക്ക് ആവശ്യമെങ്കിൽ ഒരുദിവസത്തെ താമസ സൗകര്യവും ലഭ്യമാക്കും.  പ ങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 15-നു മുമ്പായി ഡയറക്ടർ, വെൽഫെയർ സർ വീസസ് എറണാകുളം, എന്ന വിലാസത്തിൽ  wseekm2@gmail.com   എന്ന ഇമെയിലിലേ ക്ക് അപേക്ഷ അയയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങൾ  8330886192   എന്ന ഫോൺ നമ്പറിൽ ലഭ്യമാണ്.

 

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്വയം പര്യാപ്തതയിലേക്കു നയിക്കുന്നതിനുമായി സഹൃദയ സ്പർശൻ എന്ന പേരിൽ  നടപ്പാ ക്കി വരുന്ന  പ്രവർത്തനങ്ങളുടെ ഭാഗമായാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. 2016 ൽ ഡിസ്കവർ എബിലിറ്റി എന്നപേരിൽ നടത്തിയ തൊഴിൽ മേള വഴി നിരവധി പേർക്ക് വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കാനായിരുന്നു.  

Foto
Foto

Comments

leave a reply

Related News