Foto

ഭിന്നശേഷിക്കാർക്ക് പ്രതീക്ഷ പകരുന്ന കൈപ്പുഴ സെന്റ് തോമസ് അസൈലം ശതാബ്ദി നിറവിൽ

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരെ കുടുംബത്തിൽനിന്നും പൊതുസമൂഹത്തിൽനിന്നും മാറ്റിനിർത്തുകയും അവരുടെ പരിചരണത്തിനും പുനരധിവാസത്തിനും ആവശ്യമായ  സംവിധാനങ്ങളില്ലാതെയുമിരുന്ന കാലത്ത് കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് കോട്ടയം അതിരൂപതാ വൈദികനായിരുന്ന  ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ 1925 മെയ് 3- ന് കൈപ്പുഴയിൽ തുടക്കം കുറിച്ച  സെന്റ് തോമസ്  അസൈലത്തിന്റെ ശതാബ്ദിയാഘോഷങ്ങൾക്ക് ഇന്ന് (മെയ് 1 ന്) തുടക്കം കുറിക്കും. സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന അസൈലത്തിന്റെ ശതാബ്ദിയാഘോഷങ്ങൾ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്  ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ അനിത എസ്.ജെ.സി അദ്ധ്യക്ഷത വഹിക്കും.  കോട്ടയം അതിരൂപത വികാരി ജനറൽ ഫാ.  മൈക്കിൾ വെട്ടിക്കാട്ട് ജൂബിലി ലോഗോ പ്രകാശനം ചെയ്യും. തോമസ് ചാഴികാടൻ എം. പി, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പ്രദീപ് എന്നിവർ പ്രസംഗിക്കും.  ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്നവർ കുടുംബത്തിനും സമൂഹത്തിനും ഭാരമായി കരുതിയിരുന്ന കാലഘട്ടത്തിൽ അവരുടെ മുഖ്യാധാരാവത്ക്കരണവും വളർച്ചയും ലക്ഷ്യമിട്ട് സ്ഥാപിതമായ സെന്റ് തോമസ് അസൈലം കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഒട്ടനവധി പേർക്ക് താമസസൗകര്യവും ചികിത്സാ സൗകര്യങ്ങളും തൊഴിൽ പരിശീലനങ്ങളും നല്കുന്നതോടൊപ്പം ഭിന്നിശേഷിക്കാരുടെ സമഗ്ര വളർച്ചയ്ക്കുതകുന്ന നിരവധി സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു. ഇതുവഴി നൂറുകണക്കിന് ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും പൊതുസമൂഹത്തിനും കൈത്താങ്ങാകുവാൻ അസൈലത്തിനു കഴിഞ്ഞു. ഭിന്നശേഷിയുള്ളവരുടെ പരിചരണത്തിൽ പ്രത്യേക പരിശീലനം നേടിയ സിസ്റ്റേഴ്‌സാണ് അസൈലത്തിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്നത്.  ശതാബ്ദിയോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവരെയും അവരുടെ കുടുംബങ്ങളെയും കോർത്തിണക്കി ഒരു വർഷം നീണ്ടുനില്ക്കുന്ന വിപുലമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാനാണ് അസൈലം ലക്ഷ്യമിടുന്നത്.

Comments

leave a reply

Related News