ഭിന്നശേഷിക്കാർക്കുള്ള പ്രൊഫിഷ്യൻസി അവാർഡ്; ഇപ്പോൾ അപേക്ഷിക്കാം
2022 -2023 അധ്യയന വർഷത്തിൽ വിവിധ ബോർഡുകളുടെ(കേരള, സി.ബി.എസ്.സി., ഐ.സി.എസ്.സി.) എസ്.എസ്.എൽ.സി./പ്ലസ്ടു പരീക്ഷയെഴുതി മുഴുവൻ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് വാങ്ങി വിജയിച്ച ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 5,000 രൂപ വീതമാണ്, ക്യാഷ് അവാർഡ്.അപേക്ഷകർ ,
40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരായിരിക്കണംഭിന്നശേഷിക്കാരിൽ, മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല. .
ഒർജിനൽ മാർക്ക് ലിസ്റ്റ് ലഭിക്കാത്ത പക്ഷം നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തി, ഒപ്പും സീലും സഹിതം അപേക്ഷയോടൊപ്പം സമർപ്പിക്കണം. വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ,പൂരിപ്പിച്ചതിനു ശേഷം അനുബന്ധരേഖകളോടൊപ്പം, വികലാംഗ ക്ഷേമ കോർപ്പറേഷൻ ഓഫീസിലെത്തിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 ആണ്.
വിലാസം
മാനേജിംഗ് ഡയറക്ടർ,
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ,
പൂജപ്പുര, തിരുവനന്തപുരം – 12
അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും
ഫോൺ
0471–2347768.
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments