Foto

കാസർഗോഡിലെ പീഡിതജനതയോട് സർക്കാർ ദയയും നീതിയും കാട്ടണം: കെആർഎൽസിസി

ജോസഫ് ജൂഡ്
9847237771

കാസർഗോഡിലെ പീഡിത ജനതയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് പരിഹരിക്കാർ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെആർഎൽസിസി സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്കുന്ന മാന്യമായ, അന്തസ്സോടെയുള്ള ഒരു ജീവിതം ഇവർക്ക് ലഭ്യമാക്കാൻ കേരളീയ സമൂഹത്തിനും സർക്കാരിനും ബാധ്യതയുണ്ട്.  ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ഉയർത്തുന്ന ജനകീയ സമരങ്ങളോടുള്ള സർക്കാരിന്റെ നിസംഗതയും നിഷേധവും അപകടകരമാണ്. സെക്രട്ടറിയേറ്റിന് മുൻപിൽ ദയാബായി നടത്തുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടണം.

2000 ൽ അപകടകരമായ എൻഡോ സൾഫാൻ നിരോധിക്കുന്നതുവരെ 1998 മുതൽ ഇത് ഉപയോഗിച്ചതിനെ തുടർന്നുള്ള പ്രത്യാഘാതങ്ങളാണ് ജനങ്ങളുടെ മേൽ തീരാദുരിതമായി പെയ്തിറങ്ങുന്നത്. സുപ്രീം കോടതി വിധി പലതുണ്ടായിട്ടും, നിസ്സഹായരായവർ ദുരിതപൂർണ്ണമായ സാഹചര്യങ്ങളിൽ ജീവിക്കുകയും മരിക്കുകയും ചെയ്യുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർ വാദങ്ങളും ന്യായീകരണങ്ങളും നിരത്തി മുന്നോട്ടു പോവുകയാണ്. ഇങ്ങനെ മരണപ്പെടുന്ന ഓരോ ജീവിതത്തിനും സർക്കാർ ഉത്തരം പറയേണ്ടതുണ്ട്. 

കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം സമരസമിതിയുടെ ജനറൽ കൺവീനർ മോൺ. യൂജിൻ പെരേര, ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ , അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു അറക്കത്തറ, സെക്രട്ടറി തോമസ് പി ജെ, കെഎൽസിഎ പ്രസിഡൻറ് ആന്റണി നെറോണ, ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, ഫാദർ ഷാജി കുമാർ,   റോയി പാളയത്തിൽ, ബാബു കാളിപറമ്പിൽ, ഫാ. ജോൺസൺ പുത്തൻവീട്ടിൽ, അനിൽ ജോൺ എന്നിവർ പ്രസംഗിച്ചു. 

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വച്ച് തീരശോഷണത്തെ സംബന്ധിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സമൂഹം നടത്തുന്ന പ്രക്ഷോഭത്തോടും അവർ ഉയർത്തുന്ന ആവശ്യങ്ങളോടുമുള്ള സർക്കാരിന്റെ നിഷേധാന്മക നിലപാട്  അങ്ങേയറ്റം പ്രതിഷേധാന്മകമാണ്. ആവശ്യങ്ങളിൽ ഒന്നൊഴികെ എല്ലാം പരിഹരിച്ചു എന്ന സർക്കാരിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമാണ്. സമരത്തെ പിന്തുണക്കുന്നതിനും ജില്ലാ തലങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കുചേരാനും യോഗം തീരുമാനിച്ചു.
 

Comments

leave a reply

Related News