അഫ്ഗാൻ പൗരന്മാർക്ക് അഭയം നൽകാൻ ആഹ്വാനം
വത്തിക്കാൻ സിറ്റി : മരണത്തിൽ നിന്നും മതപീഡനങ്ങളിൽ നിന്നും പിടഞ്ഞോടുന്ന അഫ്ഗാൻ പൗരന്മാരെ സ്വാഗതം ചെയ്ത് സമാശ്വസിപ്പിക്കാൻ യൂറോപ്യൻ യൂണിയനിൽ പെട്ട രാജ്യങ്ങളോട് ലക്‌സംബെർഗ് ആർച്ചുബിഷ്പ്പ് കാർഡിനൽ ക്ലൗദെ ഹോളെറിച്ച് ആഹ്വാനം ചെയ്തു.
നിരവധി യൂറോപ്യൻ രാജ്യങ്ങൾ കാബൂളിലേക്കു വിമാനങ്ങൾ അയയ്ക്കുന്നത് നിർത്തിവെച്ചു കഴിഞ്ഞു. ബെൽജിയം, ഡെന്മാർക്ക്, നെതർ ലാൻഡ്‌സ് എന്നീ രാജ്യങ്ങൾ കാബൂളിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ഇപ്പോൾ യു.എസ്. വ്യോമസേനാ വിമാനങ്ങൾ മാത്രമാണ് കാബൂൾ വിമാനത്താവളത്തിലുള്ളത്.
അഫ്ഗാനിസ്ഥാനിന്നു സമീപമുള്ള ലിബിയ പോലുള്ള അതിർത്തി രാജ്യങ്ങളിൽ തുറക്കുന്ന അഭയാർത്ഥി ക്യാമ്പുകളിൽ അഫ്ഗാൻ പൗരന്മാർ ചൂഷണത്തിനു വിധേയരാകുന്നുണ്ട്.
അഫ്ഗാൻ പൗരന്മാരെ ഒരു മനുഷ്യവ്യക്തിയുടെ അന്തസ്സ് വിലമതിക്കുന്നവിധം അവരവരുടെ രാജ്യങ്ങളിലേക്ക് സ്വീകരിക്കാൻ യൂറോപ്യൻ യൂണിയനിൽ പെട്ട രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളോട് കർദ്ദിനാൾ ഹോളെറിച്ച് ആഹ്വാനം ചെയ്തു.
Video Courtesy : Bloomberg TV
Comments