Foto

കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ (Farmers Association) കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ (Higher education) ധനസഹായത്തിനുള്ള അപേക്ഷ, ഇപ്പോള്‍ സമര്‍പ്പിക്കാം. അപേക്ഷ കര്‍, കേരളത്തിനകത്തുള്ള സര്‍ക്കാര്‍ / എയ്ഡഡ് കോളേജുകളില്‍ പഠിച്ചവരായിരിക്കണം.മാത്രുമവുമല്ല;
വിവിധ പരീക്ഷകളില്‍ അവര്‍ നിശ്ചിത  മാര്‍ക്ക് നേടിയിരിക്കണം. ഓഫ് ലൈന്‍ ആയാണ് , അപേക്ഷ സമര്‍പ്പണം. നിശ്ചിതഫോറത്തിലുള്ള അപേക്ഷ, പൂരിപ്പിച്ചതിനു ശേഷം, തിരുവനന്തപുരത്തെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ജനുവരി 10ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കുന്നതാണ്. 

അപേക്ഷകരുടെ മാതാപിതാക്കളിലൊരാള്‍ ,പരീക്ഷാ തീയതിക്ക് തൊട്ടു മുമ്പുള്ള മാസം കണക്കാക്കുമ്പോള്‍ 12 മാസത്തെ അംഗത്വം പൂര്‍ത്തീകരിച്ചിരിക്കേണ്ടതുണ്ട്. ഇതോടൊപ്പം 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക ഉണ്ടാകാനു പാടുള്ളതല്ല.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍
1.മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്
2.സര്‍ട്ടിഫിക്കറ്റ് (പ്രൊഫഷണല്‍/ ഒറിജിനല്‍ പകര്‍പ്പ്) 
3.സ്വയം സാക്ഷ്യപ്പെടുത്തിയ അംഗത്വ പാസ് ബുക്കിന്റെ പകര്‍പ്പ്
4.ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്
5.ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്
6.റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
7.കര്‍ഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം

വിശദവിവരങ്ങള്‍ക്ക്:
0471-2729175.

Comments

leave a reply

Related News