കോവിഡ് മൂലം പട്ടിണിക്കാരുടെ എണ്ണംകൂടി
വത്തിക്കാൻ : കോവിഡ് മഹാമാരി മൂലം ലോകത്തിലെ 3 ബില്യൺ ജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം ലഭിക്കാതായെന്ന് റോമിൽ സമാപിച്ച ഭക്ഷ്യ വ്യവസ്ഥിതിയെ സംബന്ധിച്ച യു.എൻ. സമ്മേളനം ചൂണ്ടിക്കാട്ടി. സെപ്തംബറിലാണ് ഇതേ വിഷയത്തെ സംബന്ധിച്ച ഉച്ചകോടി ന്യൂയോർക്കിൽ നടക്കുക. 200 രാജ്യങ്ങളിലായി ദുരിതാശ്വാസ മേഖലയിൽ പ്രവർത്തിക്കുന്ന 165 സംഘടനകളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 2019- ലേതിനെക്കാൾ 161 മില്യൺ ജനങ്ങൾ വിശന്നു കഴിയുകയാണ്. ദാരിദ്ര്യവും വരുമാനത്തിലെ അസമത്വവും ഭക്ഷണ സാധനങ്ങളുടെ അമിതവിലയും ഈ രംഗത്ത് പ്രശ്‌നങ്ങളുണ്ടാക്കിക്കഴിഞ്ഞു. 2030-ഓടെ 660 മില്യൺ ജനങ്ങൾ പട്ടിണി കിടക്കേണ്ടിവരും.
ഭക്ഷണം ലഭ്യമാക്കുകയെന്നത് അടിസ്ഥാനപരമായി മനുഷ്യാവകാശമാണ്. വികസ്വര രാജ്യങ്ങളിൽ 60 ശതമാനം മുതൽ 80 ശതമാനം വരെ ഭക്ഷ്യോൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് സ്ത്രീകളാണ്- കാരിത്താസ് ഇന്റർനാഷണലിന്റെ ഒരു പ്രതിനിധി പറഞ്ഞു.


Comments