ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ (ഇഗ്‌നോ) ജനുവരി 2022 സെഷന്‍ ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് മോഡ് കോഴ്‌സിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഇഗ്‌നോയുടെ ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടല്‍ മുഖേനെയാണ്, അപേക്ഷ സമര്‍പ്പിക്കേണ്ടത്.അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയതി ജനുവരി 31 ആണ് .
ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ, ഡിപ്ലോമ, പി.ജി സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവയിലായി ഇരുന്നൂറോളം കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതോടൊപ്പം 16 ഓണ്‍ലൈന്‍ കോഴ്‌സുകളും ഇഗ്‌നോ വിദ്യാര്‍ത്ഥികള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് പുറമെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളും ഓണ്‍ലൈനായി ലഭിക്കും.
പുതുതായി രജിസ്റ്റര്‍ ചെയ്യാനായി iop.ignouonline.ac.in എന്ന ലിങ്ക് സന്ദര്‍ശിച്ച് നിശ്ചിത വിവരങ്ങള്‍ പൂരിപ്പിക്കുക.ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ഓദ്യോഗിക വെബ്‌സൈറ്റായ ignouadmission.samarth.edu.in സന്ദര്‍ശിക്കുക. അപേക്ഷാ ഫോം പൂരിപ്പിച്ച് എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കിയതിന് ശേഷം മാതം, അപേക്ഷാ ഫീസ് അടയ്ക്കുക.ഫോമിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുന്നത്, പിന്നീടുള്ള റഫറന്‍സിന് ഉപകാരപ്രദമാകും.
രജിസ്‌ട്രേഷന്‍ ഫീസ്
ഓണ്‍ലൈന്‍ കോഴ്‌സിനായി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസായ 200 രൂപ അടയ്ക്കണം. നിര്‍ദ്ദിഷ്ട കോഴ്‌സ് ഫീസ്, പ്രവേശന സമയത്ത് അടച്ചാല്‍ മതി.
വിശദ വിവരങ്ങള്‍ക്ക്
iop.ignouonline.ac.in
Comments