Foto

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വിവിധ ബിരുദ -ഡിപ്ലോമ പ്രവേശനം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

കാലടിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലക്യാമ്പസിലും വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രാദേശിക ക്യാമ്പസുകളിലും ബിരുദ -ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ് . അപേക്ഷയുടെ പ്രിന്റ് ഔട്ടും നിര്‍ദ്ദിഷ്ട യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും  സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും , അപേക്ഷ ഫീസ് ഓണ്‍ലൈനായി അടച്ച രസീതിയും , അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന ക്യാമ്പസിലെ വകുപ്പ് അദ്ധ്യക്ഷന്‍മാര്‍ക്ക് / ഡയറക്ടര്‍മാര്‍ക്ക് ജൂലൈ 23ന് മുന്‍പായി സമര്‍പ്പിക്കണം. ഓഗസ്റ്റ് 12ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിവിധ ബിരുദ -ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുളള ക്ലാസ്സുകള്‍ ഓഗസ്റ്റ് 22ന് ആരംഭിക്കും.

പ്രവേശനക്രമം
ഡിപ്ലോമ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് വേണ്ടി നടത്തുന്ന ശാരീരിക ക്ഷമത പരീക്ഷ ജൂലൈ 29ന് നടക്കും. വിവിധ ബിരുദ വിഭാഗങ്ങളിലേക്ക് പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷയുടെ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട് .ഓഗസ്റ്റ് 12ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ബി. എ. സംസ്‌കൃതം (സാഹിത്യം, വേദാന്തം, ന്യായം, വ്യാകരണം, ജനറല്‍), ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുളള അഭിമുഖം ഓഗസ്റ്റ് 16 നാണ് ക്രമീകരിച്ചിരിക്കുന്നത്. ബി. എഫ്. എ. (ചിത്രകല, ചുമര്‍ചിത്രകല, ശില്പകല), ബി. എ. (സംഗീതം, നൃത്തം) എന്നീ പ്രോഗ്രാമുകളിലേക്കുളള അഭിമുഖം ഓഗസ്റ്റ് 17 ന് നടക്കുന്നതാണ്.

വിവിധ ബിരുദ പ്രോഗ്രാമുകള്‍
1. സംസ്‌കൃതം (സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം, ജനറല്‍) - മൂന്ന് വര്‍ഷം.
2. സംഗീതം (വായ്പാട്ട്) - മൂന്ന് വര്‍ഷം.
3. നൃത്തം (ഭരതനാട്യം, മോഹിനിയാട്ടം) - മൂന്ന് വര്‍ഷം.
4. ബി.എഫ്.എ. (ചിത്രകല, ചുമര്‍ചിത്രകല, ശില്പകല) - നാല് വര്‍ഷം.

ബിരുദ പ്രോഗ്രാമുകള്‍ക്കുള്ള യോഗ്യത
രണ്ടു വര്‍ഷത്തെ പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.ഒരു ക്യാമ്പസിലെ പരമാവധി മൂന്ന് പ്രോഗ്രാമുകള്‍ക്കേ അപേക്ഷിക്കാനാകൂ. ചില ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (നൃത്തം-മോഹിനിയാട്ടം, നൃത്തം-ഭരതനാട്യം, സംഗീതം, ചിത്രകല, ചുമര്‍ചിത്രകല, ശില്പകല) പ്രവേശനം,അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. അപേക്ഷകരുടെ പ്രായം, 2022 ജൂണ്‍ ഒന്നിന് 22 വയസ്സില്‍ കൂടുതല്‍ ആകരുത്.

വിവിധ ക്യാമ്പസുകളിലെ ബിരുദ പഠനം
വിവിധ പ്രാദേശിക ക്യാമ്പസുകളില്‍ പ്രധാനമായും സംസ്‌കൃത വിഷയങ്ങളിലാണ് ബിരുദ പ്രവേശനം. എന്നാല്‍ ബിരുദ പഠനത്തിന് കുറഞ്ഞത് പത്ത് വിദ്യാര്‍ത്ഥികളെങ്കിലും പ്രവേശനം നേടാത്ത ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികളെ മറ്റു .ക്യാമ്പസുകളിലേക്ക് മാറ്റുമെന്ന അറിയിപ്പുണ്ട്.സംസ്‌കൃത വിഷയങ്ങളില്‍ വിവിധ ബിരുദ പഠനത്തിന് പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും 500/- രൂപ വീതം പ്രതിമാസസ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ്.

I.കാലടി
1.സംസ്‌കൃതം (സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം, ജനറല്‍)
2. സംഗീതം
3.നൃത്തം (ഭരതനാട്യം, മോഹിനിയാട്ടം)
4.ബി.എഫ്.എ (ചിത്രകല, ചുമര്‍ചിത്രകല, ശില്പകല) 

II.തിരുവനന്തപുരം 
1സംസ്‌കൃതം (സാഹിത്യം, ന്യായം, വേദാന്തം, വ്യാകരണം), 

III.പന്മന 
സംസ്‌കൃതം (വേദാന്തം)

IV.ഏറ്റുമാനൂര്‍ 
സംസ്‌കൃതം (സാഹിത്യം)

V.തുറവൂര്‍ 
സംസ്‌കൃതം (സാഹിത്യം)

VI.കൊയിലാണ്ടി 
സംസ്‌കൃതം (സാഹിത്യം, വേദാന്തം, ജനറല്‍)

VII.തിരൂര്‍ 
സംസ്‌കൃതം (വ്യാകരണം)

VIII.പയ്യന്നൂര്‍ 
സംസ്‌കൃതം (വ്യാകരണം, വേദാന്തം, സാഹിത്യം)


ഏറ്റുമാനൂര്‍ പ്രാദേശിക ക്യാമ്പസില്‍
ഡിപ്ലോമ പ്രോഗ്രാം

ഏറ്റുമാനൂരിലെ പ്രാദേശിക ക്യാമ്പസില്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പിയില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ പ്രോഗ്രാമുണ്ട്. ഏതെങ്കിലും സ്ട്രീമില്‍ പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്കും  അംഗീകൃത സര്‍വ്വകലാശാല ബിരുദം നേടിയവര്‍ക്കും ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരുടെ പ്രായം,17നും 30നും ഇടയിലായിരിക്കണം.ആകെ  20സീറ്റുകളാണുള്ളത്.യോഗ്യത പരീക്ഷയുടെ മാര്‍ക്ക്, ശാരീരിക ക്ഷമത, അഭിമുഖം എന്നിവയുടെ  അടിസ്ഥാനത്തിലായിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും
 www.ssus.ac.in 

 

Comments

leave a reply

Related News