Foto

കിലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി & ലീഡർഷിപ്പിൽ പഠിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

തദ്ദേശഭരണ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ്, കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ). കിലയുടെ കീഴിൽ കണ്ണൂർ - തളിപ്പറമ്പിൽ പുതുതായി തുടങ്ങിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി & ലീഡർഷിപ്പിലെ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെയ്ക്ക് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. നവംബർ 21 വരെ അപേക്ഷിക്കാനവസരമുണ്ട്. 

കോഴ്സ് പൂർത്തീകരിക്കുന്നവർക്ക്, ബിരുദം നൽകുന്നത് കണ്ണൂർ സർവകലാശാലയാണ്.

 

3 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണുള്ളത്.

ഓരോ ശാഖയിലും 15 സീറ്റുകളുണ്ട്.  4 സെമസ്റ്റർ വീതമുള്ള രണ്ട് വർഷമാണ് ,കോഴ്സ് ദൈർഘ്യം. അപേക്ഷാഫീസ്, ജനറൽ വിഭാഗത്തിന് 450/- രൂപയും പട്ടിക ജാതി/പട്ടികവർഗ്ഗ /ഭിന്നശേഷി വിഭാഗക്കാർക്ക് 270 രൂപയുമാണ്. അപേക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാം.

 

കോഴ്സ് ഫീസ്

സെമസ്റ്റർ ഫീസ് 5,000/- രൂപയാണ്. കൂടാതെ 2,000/- രൂപ സ്പെഷ്യൽ ഫീസായി തുടക്കത്തിലടയ്ക്കണം. ഹോസ്റ്റൽ സൗകരത്തിന്, പ്രതിമാസം 3500 / - രൂപയാണ്. പ്രസ്തുത സംഖ്യക്ക്  താമസവും ഭക്ഷണവും ലഭിക്കും. 

 

വിവിധ പ്രോഗ്രാമുകൾ

1. എംഎ – ഡീസെൻട്രലൈസേഷൻ & ലോക്കൽ ഗവേണൻസ്

2.എംഎ – പബ്ലിക് പോളിസി & ഡവലപ്മെന്റ്

3.എംഎ – സോഷ്യൽ ഒൻട്രപ്രനർഷിപ് & ഡവലപ്മെന്റ്

 

അടിസ്ഥാന യോഗ്യത

അൻപതു ശതമാനം മാർക്കോടെ അഥവാ തുല്യഗ്രേഡോടെ ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എന്നാൽ പിന്നാക്ക, ഒഇസി വിഭാഗക്കാർക്ക് 45% മാർക്ക് മതി. പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗക്കാർ അടിസ്ഥാന

യോഗ്യതപരീക്ഷ ജയിച്ചാൽ മാത്രം മതി. 

 

പ്രവേശന രീതി

അപേക്ഷകർക്കായി നവംബർ 30നു നടത്തുന്ന ഓൺലൈൻ എൻട്രൻസ് ടെസ്റ്റിൽ മികവുള്ളവർക്ക് ഡിസംബർ 10നു തളിപ്പറമ്പിൽ വെ ച്ച് ഇന്റർവ്യൂ നടക്കും. ഇതിന്റെ മികവിന്റെ കൂടി അടിസ്ഥാനത്തിലാണ് , അന്തിമ സിലക്‌ഷൻ.ക്ലാസുകൾ ഡിസംബർ 19ന് തുടങ്ങും.

 

കൂടുതൽവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

 www.kila.ac.in

 

Comments

leave a reply

Related News