ഡോ. ഡെയ്സൻ പാണേങ്ങാടൻ
വിവിധയിടങ്ങളിൽ
ജോലി ചെയ്യുന്നവർക്കായി സജ്ജീകരിച്ചിട്ടുള്ള പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എൻജിനിയറിങ് ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനത്തെ 5 പോളിടെക്‌നിക് കോളേജുകളിലാണ്,പാർട്ട് ടൈം
പ്രോഗ്രാമുകളുള്ളത്._ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന ദിവസം ഒക്ടോബർ 17 ആണ്.പാർട്ട് ടൈം ഡിപ്ലോമ ക്ലാസ്സുകൾ ഒക്ടോബർ 25 ന് ആരംഭിക്കും.
സർക്കാർ/ പൊതുമേഖല/സ്വകാര്യമേഖലയിൽ ചുരുങ്ങിയത് രണ്ടു വർഷത്തെയെങ്കിലും പ്രവൃത്തി പരിചയമോ അല്ലെങ്കിൽ 2 വർഷ ഐ.ടി.ഐ. യോഗ്യതയോ നിർബന്ധമാണ്. അപേക്ഷകർക്ക് . 18 വയസ്സു പ്രായമുണ്ടായിരിക്കണം. പൊതു വിഭാഗങ്ങൾക്ക് 400 രൂപയും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്.
പ്രോഗ്രാമുകൾ നടത്തുന്ന കോളേജുകൾ
1. സർക്കാർ പോളിടെക്‌നിക് കോളേജ്, കോതമംഗലം
2.സർക്കാർ പോളിടെക്‌നിക് കോളേജ്, പാലക്കാട്
3.സർക്കാർ പോളിടെക്‌നിക് കോളേജ്, കോഴിക്കോട് .
4.ശ്രീനാരായണ പോളിടെക്‌നിക് കോളേജ്, കൊട്ടിയം, കൊല്ലം
5.മാ ദിൻ പോളിടെക്‌നിക് കോളേജ്, മലപ്പുറം
കൂടുതൽ വിവരങ്ങൾക്ക്
Comments