പോളണ്ട്:1920 ജൂലൈ 27-നാണ് ആദ്യമായി പോളണ്ടിനെ ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിച്ചത്. അതിനുശേഷം സോവിയറ്റ് യൂണിയനില്‍ നിന്നും വ്‌ലാദിമിര്‍ ലെനിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവവുമായി റെഡ് ആര്‍മി എന്ന പേരില്‍ പോളണ്ടില്‍ കലാപകാരികള്‍ എത്തി. പോളണ്ടിനെ ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിച്ചിട്ട് മൂന്നാഴ്ച തികയുന്ന സമയത്തായിരുന്നു ഇത് സംഭവിച്ചത്. എന്നാല്‍ പോളണ്ട് അത്ഭുതകരമായി റെഡ് ആര്‍മിയെ തോല്‍പ്പിച്ചു. ഈ വിജയത്തിനെ 'മിറക്കിള്‍ ഓണ്‍ ദി വിസ്റ്റുല' എന്നാണ് പോളിഷ് ജനത വിശേഷിപ്പിച്ചത്,പിന്നീട് തിരുഹൃദയത്തിനുള്ള പോളണ്ടിന്റെ സമര്‍പ്പണം നാലു തവണയാണ് പുതുക്കിയത്,ആര്‍ച്ച്ബിഷപ്പ് സ്റ്റാനിസ്ലോ ഗാഡക്കി, ക്രാക്കോവിലെ ഈശോയുടെ തിരുഹൃദയത്തിന്റെ ബസിലിക്കയില്‍ ഇന്നലെ വീണ്ടും പോളണ്ടിനെ ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിച്ചു. തിരുനാളിനോടനുബന്ധിച്ച് പ്രത്യേക വിശുദ്ധ ബലിയര്‍പ്പണവും നടന്നു.ഈശോയുടെ തിരുഹൃദയം നല്‍കിക്കൊണ്ടിരിക്കുന്ന സംരക്ഷണത്തിനും സ്വാതന്ത്ര്യമെന്ന സമ്മാനത്തിനുള്ള നന്ദിയും ഇന്നത്തെ കാലഘട്ടത്തില്‍ വിശ്വാസം ആഴപ്പെടുവാനുള്ള അപേക്ഷയുമാണ് ഈ ദിനത്തില്‍ ഞങ്ങള്‍ പ്രത്യേകം അവിടുത്തോട് ആവശ്യപ്പെട്ടത്'' ആര്‍ച്ച്ബിഷപ്പ് സ്റ്റാനിസ്ലോ പറഞ്ഞു.
Comments