ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നൈസര്‍) ഭൂവനേശ്വര്‍, യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ആറ്റോമിക് എനര്‍ജി സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (UM-DAB CEBS) മുംബൈ എന്നീ സ്ഥാപനങ്ങളുടെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് MSc പ്രോഗ്രാം പ്രവേശനത്തിനുള്ള നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിംഗ് ടെസ്റ്റ് (നെസ്റ്റ്) ന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ,മെയ് 18 ആണ്.കേരളത്തില്‍ മലപ്പുറവും കോഴിക്കോടും ഉള്‍പ്പെടെ 14 പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ട്. നെസ്റ്റ് സ്‌കോരിന്റെ അടിസ്ഥാനത്തിലാണ് , NISER, UM-DAB CEBS എന്നീ ഇരുസ്ഥാപനങ്ങളിലും പ്രവേശനം.
പൊതുവിഭാഗത്തിന് 1200 രൂപയാണ്, അപേക്ഷാ ഫീസ്. എന്നാല്‍ വനിതകള്‍, പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 600 രൂപയാണ്, ഫീസ്.
അപേക്ഷാ യോഗ്യത
ഫിസിക്‌സ്, കെമിസ്ട്രി, മാതെമറ്റിക്‌സ്/ബയോളജി ഉള്‍പ്പെടെ ശാസ്ത്ര വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്ക്/തതുല്യ ഗ്രേഡില്‍ കുറയാതെ 2020/21 വര്‍ഷം പ്ലസ്ടു / തതുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്കും 2022 ല്‍ ഫൈനല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും
https://www.nestexam.in/
Comments