Foto

ജെസ്റ്റ് - 2022: ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍

രാജ്യത്തെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  ഫിസിക്സ്, തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സ്, ന്യൂറോസയന്‍സ്, കംപ്യൂട്ടേഷനല്‍ ബയോളജി എന്നീ വിഷയങ്ങളില്‍ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് എംഎസ്സി- പിഎച്ച്ഡി, എംടെക് - പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയാണ്,  ജെസ്റ്റ് (Joint Entrance & Screening Test). ദേശീയതലത്തിലെ മുപ്പതിലധികം ഉന്നത സ്ഥാപനങ്ങള്‍ ഈ ടെസ്റ്റിലെ സ്‌കോര്‍ നോക്കിയാണ് , പ്രവേശന നടപടികള്‍ നടത്തുന്നത്. ജെസ്റ്റ് പരീക്ഷയ്ക്ക് ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ജനുവരി 18 വരെ അവസരമുണ്ട്.മാര്‍ച്ച് 13ന് എന്‍ട്രന്‍സ് പരീക്ഷേ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മംഗളൂരു, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി അടക്കം 38 കേന്ദ്രങ്ങളുണ്ട്.

അപേക്ഷാ ഫീസ്
800/- രൂപയണ് , ജനറല്‍ വിഭാഗക്കാര്‍ക്കുള്ള അപേക്ഷാഫീസ്. പ്രസ്തുത സംഖ്യ ഓണ്‍ലൈന്‍ ആയാണ് , അടക്കേണ്ടത്.പെണ്‍കുട്ടികള്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും 400 രൂപ മതി.

പ്രവേശനം ലഭിക്കുന്ന പ്രധാന സ്ഥാപനങ്ങള്‍
നൈനിറ്റാള്‍ ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്‍ക്കത്ത ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട്, മുംബൈ ഹോമി ഭാഭ ഇന്‍സ്റ്റിറ്റ്യൂട്ട്, ബെംഗളൂരു ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ്, കല്‍പാക്കം ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ അറ്റോമിക് റിസര്‍ച്,തിരുവനന്തപുരത്തേതടക്കമുള്ള രാജ്യത്തെ ഐസറുകള്‍ തുടങ്ങി ദേശീയതലത്തിലെ മുപ്പതിലധികം ഉന്നത സ്ഥാപനങ്ങള്‍ ഈ ടെസ്റ്റിലെ സ്‌കോര്‍ നോക്കിയാണ്, പ്രവേശന നടപടികള്‍ നടത്തുന്നത്. 

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പണത്തിന്
www.jest.org.in

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഇ-മെയില്‍: jest2022@iiserkol.in

 

Comments

leave a reply

Related News