ജോബി ബേബി,
മരുഭൂമിയിലെ തപസ്സന്മാരുടെ വാസസ്ഥലങ്ങളെ സെല്ലുകള്‍ (അറകള്‍)എന്നാണ് വിളിക്കാറ്.യൂറോപ്പിയന്‍ ഭാഷയില്‍ ഒരു 'Monastic Dwelling'എന്നതിനോടൊപ്പം ഒരു ശിക്ഷാസ്ഥലം.ഒര് കാരാഗൃഹം ഒരേ അര്‍ത്ഥത്തിലും ഈ വാക്ക് നിലവിലുണ്ട്.ഇങ്ങനെ അറയില്‍ കയറി ഇരിക്കുന്നതിനെക്കുറിച്ചു ചില സന്യാസിമാര്‍ പറയുന്നത് നീ നിന്നെത്തന്നെ അറയില്‍ കാത്തുകൊള്ളുക.അത് നിന്നെയും കാത്തുകൊള്ളും.വേദ പഠനത്തിന്റേയും ധ്യാനത്തിന്റെയും ആന്തരിക സമാധാനത്തിന്റെയും അവിരാമമായ മൗന പ്രാര്‍ത്ഥനയുടെയും ഇടമായിട്ടാണ് അറകളെ അവര്‍ പരിവര്‍ത്തിപ്പിച്ചിരുന്നത്.നോമ്പ് കാലവും ഇത്തരമൊരു അറയില്‍ കയറി പാര്‍പ്പാണ് എന്നാണ് അവര്‍ പറയുന്നത്.ലോകസംബന്ധമായ വ്യവഹാരങ്ങളില്‍പ്പെട്ട് പലവിധ കാര്യങ്ങളില്‍പ്പെട്ട് ദിനങ്ങള്‍ തള്ളിനീക്കുന്ന നമ്മുടെ മാര്‍ത്ത മനസ്സിനെ ഒരല്പകാലത്തേക്ക് മറിയ മനസ്സിലേക്ക് പിടിച്ചുനിര്‍ത്താന്‍ ശീലിപ്പിക്കുന്നകാലം.കെ.പി അപ്പന്‍ എഴുതിയത് പോലെ ''തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കാന്‍ എന്തെല്ലാമുണ്ടാകും.നമ്മെത്തന്നെ അറിയാന്‍ സഹായിക്കാന്‍ ഇത്തരം ഇടങ്ങള്‍ ഒഴിവാക്കി എത്രകാലം നാമിങ്ങനെ മുന്‍പോട്ട് പോകും.ഇടയ്ക്ക് നമ്മെത്തന്നെ വിട്ട് പിടിക്കണം പ്രിയമുള്ളവരെ.ലാവോ സു എഴുതിയത് മാതിരി''When I let go of what i am,I became What I might be'.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...
Comments