Foto

വല്ലാർപാടം ബൈബിൾ കൺവെൻഷൻ; 8 നു തുടങ്ങും ആത്മനാ പങ്കെടുക്കാൻ ഓൺലൈൻ അവസരം

വല്ലാർപാടം  ബൈബിൾ കൺവെൻഷൻ;  8 നു തുടങ്ങും ആത്മനാ പങ്കെടുക്കാൻ ഓൺലൈൻ അവസരം


വല്ലാർപാടം: ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ മരിയൻ തീർത്ഥാടനത്തിനു് മുന്നോടിയായുള്ള വല്ലാർപാടം ബൈബിൾ കൺവെൻഷൻ - കൃപാഭിഷേകം 2021 സെപ്റ്റംബർ 8 മുതൽ 12 വരെ നടത്തപ്പെടും. അണക്കര മരിയൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഡൊമിനിക് വാളമ്നാൽ നയിക്കുന്ന വചനശുശ്രൂഷ ദിവസവും വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ജപമാല, ദിവ്യബലി എന്നിവയെ തുടർന്നു് രാത്രി 9.30 വരെയാണ്.


കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് തിരുക്കർമ്മങ്ങൾ വല്ലാർപാടം ബസിലിക്കയുടെ യൂട്യൂബ് ചാനൽ, വരാപ്പുഴ അതിരൂപതയുടെ കേരളവാണി യൂട്യൂബ് ചാനൽ, ഫാ.ഡൊമിനിക് വാളമ്നാൽ ഒഫിഷ്യൽ യൂട്യൂബ് ചാനൽ എന്നിവയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

രോഗപീഡകളിൽ നിന്നും, പ്രകൃതിക്ഷോഭത്തിന്റെ കെടുതികളിൽ നിന്നും, മറ്റു ജീവിത പ്രതിസന്ധികളിൽ നിന്നുമെല്ലാം തന്നിലാശ്രയിക്കുന്നവരെ കാത്തു പരിപാലിക്കുന്ന പരിശുദ്ധ വല്ലാർപാടത്തമ്മയുടെ സന്നിധിയിൽ വന്നണഞ്ഞ്, വിമോചനത്തിന്റെ ദൈവകൃപാകടാക്ഷം നേടിയവരുടെ അനുഭവസാക്ഷ്യങ്ങളും, ജാതിമത ചിന്തകൾക്കതീതമായ ദൈവാനുഗ്രഹങ്ങളുടെ ദൃഷ്ടാന്തങ്ങളും നിറഞ്ഞതാണ് വല്ലാർപാടം പള്ളിയുടെ പുണ്യചരിത്രം. ആഴിയുടെ അഗാധതയിൽ നിന്നും ഹൈന്ദവരായ പള്ളി വീട്ടിൽ മീനാക്ഷിയമ്മയേയും കുഞ്ഞിനേയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പരിശുദ്ധ അമ്മയുടെ അത്ഭുത മാധ്യസ്ഥം പ്രകടമാക്കുന്ന ചരിത്രം,അവയിൽ ഏറ്റം പ്രധാനപ്പെട്ടതാണ്.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ദേവാലയത്തിൽ നിന്നും സംപ്രേക്ഷണം ചെയ്യുന്ന തിരുക്കർമ്മങ്ങളിൽ, വിശ്വാസികൾ തങ്ങളുടെ ഭവനങ്ങളിലായിരുന്നു കൊണ്ട് അത്മനാ പങ്ക്ചേരുന്നുവെന്നതാണ് ബൈബിൾ കൺവെൻഷന്റേയും തുടർന്ന് സെപ്റ്റംബർ 12ന് നടക്കുന്ന ഈ വർഷത്തെ മരിയൻ തീർത്ഥാടനത്തിന്റേയും പ്രത്യേകത.

Foto

Comments

leave a reply

Related News