Foto

കാർഷിക പ്രശ്നങ്ങളോട് രാഷ്ട്രീയ പാർട്ടികളും മുന്നണികളും സ്വീകരിക്കുന്ന നിലപാടുകൾക്ക് അനുസരിച്ച് മാത്രം കർഷകരുടെ വോട്ട് :മാർ റമീജിയോസ് ഇഞ്ചനാനിയിൽ

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ കാർഷികമേഖലയിലെ

പ്രശ്‌നങ്ങളോട് രാഷ്ട്രീയ പാർട്ടികളും മുന്നണികളും സ്വീകരിക്കുന്ന

നിലപാടുകളെ വിലയിരുത്തി മാത്രമേ കർഷകർ വോട്ട് ചെയ്യുകയുള്ളൂ

എന്ന് ഇൻഫാം രക്ഷാധികാരി മാർ : റമീജിയോസ് ഇഞ്ചനാനിയിൽ.

എറണാകുളം പി ഒ സി യിൽ നടന്ന ഇൻഫാം ദേശീയ സമിതിയോഗം

ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികളും, രാഷ്ട്രീയ നേതൃത്വങ്ങളും

മുന്നണികളും ഇവയോട് തുടരുന്ന പ്രതികരണരീതികളും യോഗം ചർച്ച

ചെയ്തു. വന്യമൃഗ സംരക്ഷണത്തിന്റെ പേരിൽ ജനവാസ മേഖലകളും

കൃഷിയിടങ്ങളും ഉൾപ്പെടുത്തി സംരക്ഷിത മേഖലകൾ രൂപീകരിക്കാനുള്ള

നീക്കം കർഷകർ നേരിടുന്ന വലിയ പ്രതിസന്ധിയാണ്.

ഇഎഫ്എൽ നിയമവും കസ്തൂരിരംഗൻ നിർദ്ദേശങ്ങളും കർഷക

സമൂഹത്തെ ദുരിതത്തിലാക്കുകയാണ്. ഈ കാര്യങ്ങളിൽ അയൽ

സംസ്ഥാനങ്ങളായ കർണ്ണാടകയും ഗോവയും എടുത്ത നയo ഉൾക്കൊണ്ട്

കൃഷിയിടങ്ങളെയും ജനവാസകേന്ദ്രങ്ങങ്ങളെയും പൂർണ്ണമായും

ഇഎഫ്എൽ, ഈ എസ് എ പരിധികളിൽ നിന്ന് ഒഴിവാക്കുകയും ബഫർ

സോൺ സംബന്ധിച്ച് നിയസഭയുടെ പിൻബലേത്തേടെ തീരുമാനം എടുത്ത്

കേന്ദ്രസ പരിസ്ഥിതി വകുപ്പിന് നല്കുകയും വേണം - വന്യമൃഗ

അക്രമണങ്ങളിൽ നിന്ന് ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കാൻ

നടപടികൾ വേണം. കൃഷിയിടങ്ങളിൽ നാശം വരുത്തുന്ന കാട്ടുപന്നി

ഉൾപ്പെടെയുള്ള മൃഗങ്ങളെ ക്ഷുദ്രജീവിയുടെ പട്ടികയിൽ പെടുത്തി

ഇവയെ നശിപ്പിക്കാൻ അനുമതി നല്കുകയും കൃഷിനാശത്തിന്

കാലോചിതമായ നഷ്ടപരിഹാരം നല്കുകയും ചെയ്യണം.

 

60 വയസ് കഴിഞ്ഞ മുഴുവൻ കർഷകർക്കും പ്രതിമാസം പതിനായിരം

രൂപ പെൻഷൻ നല്കാൻ നടപടിയുണ്ടാവണം.'കർഷകപെൻഷൻ

വെൽഫെയർ ഫണ്ട്' രൂപീകരണത്തിനായി സ്റ്റാമ്പുകൾ, പ്രത്യേക ഫീസുകൾ

എന്നിവ വഴി പണം കണ്ടെത്തണം. അർഹരായ മുഴുവൻ കർഷകർക്കും

പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ ഉപാധി രഹിത പട്ടയം

നല്കുകയും പട്ടയഭൂമിയിലെ നിർമ്മാണ പ്രവൃത്തികൾക്കുള്ള തടസ്സം

നീക്കുമെന്ന് ഉറപ്പു നല്കുകയും ചെയ്യണം. കാർഷികോല്പന്നങ്ങളുടെ

വിലയിടിവിന് പരിഹാരം കാണണം. റബർ, ഏലം, കുരുമുളക്, കാപ്പി

എന്നിവയുടെ ഇറക്കുമതി പൂർണ്ണമായും നിരോധിച്ച് റബറിന് കി.

ഗ്രാമിന് 250 രൂപയും ഏലം - 3000 രൂപയും, കുര്യമുളകിന് - 750

രൂപയും, കാപ്പിയ്ക്ക് - 200 രൂപയും വീതം വില നിശ്ചയിച്ച്

ഏറ്റെടുക്കാൻ നടപടി സ്വീകരിക്കണം. കാർഷിക യന്ത്രവൽക്കരണം

യാഥാർത്ഥ്യമാക്കാൻ എല്ലാ കാർഷിക അനുബന്ധ ഉപകരണങ്ങളുടെയും

വില്ലന വിലയിൽ ജിഎസ്ടി പൂർണ്ണമായും ഒഴിവാക്കണം. കുട്ടനാട്ടിൽ

നെൽ കർഷകർ ഉന്നയിക്കുന്ന ഹാൻഡിലിങ്ങ് ചാർജ്ജ് പ്രശ്‌നം

പരിഹരിക്കാൻ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും യോഗം

മുന്നോട്ടുവച്ചു. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരോട്

അനുഭാവപൂർണ്ണമായ സമീപനം സ്വീകരിക്കുകയും പ്രശ്‌നപരിഹാരത്തിന്

അടിയന്തിര നടപടികൾ കേന്ദ്രസർക്കാർ കൈക്കൊള്ളുകയും ചെയ്യണമെന്ന്

യോഗം ആവശ്യപ്പെട്ടു.

കർഷകർ ഇന്നനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാൻ

കർഷകരോടൊപ്പം നിൽക്കും എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും

പ്രകടനപത്രികയിൽ അത് ഉൾപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയ

പാർട്ടികളെയും സ്ഥാനാർത്ഥികളെയും മാത്രമെ ഇൻഫാം

സഹായിക്കുകയുള്ളൂ എന്ന് യോഗം ഒരു പ്രത്യേക പ്രമേയത്തിലൂടെ

പ്രഖ്യാപിച്ചു.

ഇൻഫാം ദേശീയ സമിതി ചെയർമാൻ മോൺ ജോസഫ് ഒറ്റപ്ലാക്കൽ

അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മോൺ ആന്റണി കൊഴുവനാൽ,

പിഒസി ഡയറക്ടർ ഫാ ജേക്കബ് പാലക്കപ്പിള്ളി, ഇൻഫാം പ്രസിഡന്റ്

 

പി സി.സിറിയക്ക്, ഡയറക്ടർ ഫാ ജോസഫ് ചെറുകരകുന്നേൽ, ഫാ

ജോസ് തറപ്പേൽ, ജോയി ജോൺ തെങ്ങുംകുടി, ഫാ ജോസഫ് മോനിപ്പള്ളി,

ജോസഫ് കാര്യാങ്കൽ, ഫാ ജോസഫ് കാവനാടി, ബേബി പെരുമാലിൽ,

മാത്യു മാമ്പറമ്പിൽ, ജോസ് ഇടപ്പാട്ട്, സ്‌കറിയെ നെല്ലംകുഴി തുടങ്ങിയവർ

പ്രസംഗിച്ചു.

Comments

leave a reply

Related News