Foto

ഫൈൻ ആർട്‌സ് സർവ്വകലശാല പ്രവേശനം

ഹൈദരാബാദിലെ ജവഹർലാൽ നെഹ്രു ആർക്കിടെക്ചർ & ഫൈൻ ആർട്‌സ് സർവ്വകലാശാലയിലെ വിവിധ ബിരുദ കോഴ്‌സുള്ളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നാലു വർഷമാണ്, കോഴ്‌സ് കാലാവുധി.

വിവിധ പ്രോഗ്രാമുകളും സ്‌പെഷ്യലൈസേഷനുകളും

I. ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (ബി.എഫ്.എ)

1. അപ്ലൈഡ് ആർട്ട്

2.പെയിന്റിംഗ്

3.സ്‌കൾപ്ചർ

4. ആനിമേഷൻ

5.ഫോട്ടോഗ്രാഫി

 

II.ബാച്ചിലർ ഓഫ് ഡിസൈൻ

1.ഇന്റീരിയർ ഡിസൈൻ

പ്രവേശന യോഗ്യത

അടിസ്ഥാന യോഗ്യത പ്ലസ് ടുവോ, തത്തുല്യ യോഗ്യതയോ ആണ്.ഇതോടൊപ്പം സർവ്വകലാശാല വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ഫൈൻ ആർട്‌സ് & ഡിസൈൻ എൻട്രൻസ് എക്‌സാമിനേഷന്റെ റാങ്കും പരിഗണിയ്ക്കും.വിവിധ സ്‌പെഷ്യലൈസേഷനുകൾക്ക് വിവിധ പരീക്ഷകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയ്യതി, ജൂലൈ 31 ആണ്.

Comments

leave a reply

Related News