Foto

നിത്യജീവന്റെ വഴിയില്‍ നോമ്പ്...

ലാസറിന്റെ ഉപമയെക്കുറിച്ചുള്ള വ്യാഖ്യാനത്തില്‍ സെന്റ് ജോണ്‍സ് ക്രിസ്റ്റോസ്റ്റം ഉപയോഗിക്കുന്ന ''നാടകമേ ഉലകം''എന്ന ആശയം സര്‍വ്വകാലിക പ്രസക്തമായി തുടരുകയാണ്.വ്യത്യസ്ത വേഷങ്ങളില്‍ ആറാടുന്ന മനുഷ്യര്‍ ഒടുവില്‍ കളിയാട്ടത്തിനു ശേഷം അരങ്ങൊഴിയുമ്പോള്‍ ഒരു ചോദ്യമേയുള്ളൂ അവശേഷിക്കുന്നത് 'ശരിക്കും ജീവിതത്തിലെ നമ്മുടെ നാട്യങ്ങളല്ല പ്രിയമുള്ളവരേ അവിടെ ചോദിക്കപ്പെടുക. നമ്മുടെ വേഷ ഭൂഷാദികളല്ല അവിടെ പ്രസക്തമാവുക.വാസസ്ഥലവും ധനവും ഞാന്‍ ഉടമസ്ഥര്‍ക്ക് നല്‍കി ഭീകര സിംഹാസനത്തിന്റെ സൗധത്തിലേക്ക് പോകുമ്പോള്‍ അവിടെ എന്നോട് ചോദിക്കുന്നത് സുകൃതം മാത്രമാണെന്ന് നമ്മുടെ അന്ത്യയാത്രയിലെ പാട്ടുകളും നമ്മോട് പറയുന്നു.എത്ര വട്ടം കേട്ടാലും ഇതൊക്കെ നമുക്ക് അറിയാമെന്ന് പറഞ്ഞു മാറ്റിവയ്ക്കുന്ന ഇത്തരം അറിവുകളിലൂടെ ഇടയ്‌ക്കെങ്കിലും ലോകത്തെ നോക്കി കാണാനുള്ള ശ്രമം കൂടിയാണ് പ്രിയമുള്ളവരേ നോമ്പ്.അതിനാണ് നാം പിതാക്കന്മാരുടെ പഴകഥകളും,പഴചൊല്ലുകളുമൊക്കെ വീണ്ടും വീണ്ടും ധ്യാനിക്കുന്നത്.നമ്മള്‍ കുള്ളന്മാരാണ് അവര്‍ വലിയ മനുഷ്യരും അതുകൊണ്ട് തന്നെ നമുക്ക് അവരുടെ ചുമലുകള്‍ ആവശ്യമാണ്.ആവശ്യമാണ്.എന്തിനെന്നോ?അവര്‍ കണ്ട ഉയരത്തില്‍ നിന്ന് ഈ ലോകം കാണാന്‍.പുതിയ കാഴ്ചപ്പാടുകളോടെ നവദര്‍ശനത്തോടെ ജീവിതത്തെ പുതുതായി ക്രമപ്പെടുത്താന്‍.'”We are dwarfs.They are giants.For this very reason,we need their shoulders by living word of God they have scanned the horizon gods plan for salvation.They can help us to see what theyve seen”.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...

നോമ്പുകാല ചിന്തകള്‍(34 ദിവസം)     
 ജോബി ബേബി,നഴ്‌സ്,കുവൈറ്റ്

Comments

leave a reply