ജോബി ബേബി,
മഹാനായ വിശുദ്ധ അന്തോണിയോസ് നല്‍കുന്ന ഒരു ഉപദേശമുണ്ട്,''ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ആദ്യത്തെ ഒന്നോ രണ്ടോ എതിരാളികളെ തോല്‍പ്പിക്കുമ്പോള്‍ വിജയികളായി പ്രഖ്യാപിക്കപ്പെടുന്നില്ല.മറിച്ചു മുഴുവന്‍ പേരെയും തോല്‍പ്പിക്കുമ്പോഴാണ് അവര്‍ കിരീടം നേടുന്നത്''.ഇതുപോലെ തന്നെ ദൈവത്തില്‍ നിന്നും കിരീടം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ശാരീരിക വാസനകളെ മാത്രമല്ല ലാഭക്കൊതി,അത്യാഗ്രം,തെറ്റായ ജീവിതരീതി,അസൂയ,അഹന്ത,പരദൂഷണം തുടങ്ങിയ എല്ലാ എതിരാളികളെയും തോല്‍പ്പിക്കേണ്ടതുണ്ട്.മനുഷ്യരുടെ പ്രശംസ കിട്ടുന്നതിന് വേണ്ടിയാകരുത് നാം സുകൃതവും ഭക്തിയും നിറഞ്ഞ ജീവിതം നയിക്കുന്നത്.മറിച്ചു നമ്മുടെ ആത്മാവിന്റെ രക്ഷയ്ക്ക് വേണ്ടി ആയിരിക്കണം.മരണം ഓരോ ദിവസവും നമ്മുടെ തൊട്ട് മുന്‍പിലുണ്ട്.മനുഷ്യരുടെ പ്രവൃത്തികള്‍ എല്ലാം അനിശ്ചിത സ്വഭാവമുള്ളവയാണ് എന്ന് മറക്കരുത്.നിശ്ചയമായും മരണബോധം നമ്മെ കുറേക്കൂടി ആഴമുള്ള മനുഷ്യബോധം ഉള്ളവരാക്കി മാറ്റുമെന്ന് ഉറപ്പാണ് പ്രിയമുള്ളവരേ.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...
Comments