Foto

നിരാശാജനകമാകരുത് നോമ്പ്... നോമ്പുകാല ചിന്തകള്‍ ( ദിവസം 39 )   

ജോബി ബേബി,

നോമ്പ് കാലം അവസാനത്തിലേക്ക് എത്തുകയാണ്.ചിലര്‍ കരുതും ഈ നോമ്പും വേണ്ടവിധം നോക്കാന്‍ എനിക്കായിട്ടില്ല.പലതരം വീഴ്ചകള്‍ എനിക്ക് വന്നിട്ടുണ്ട്.അതു കൊണ്ട് ഇനി അടുത്ത നോമ്പെത്തെട്ടെ ഇതിങ്ങനെ പോകട്ടെ എന്നൊക്കെ പറഞ്ഞു സ്വല്പം നിരാശയോടെയും ഉദാസീനമായും ഈ ദിവസങ്ങളിലൂടെ കടന്ന് പോകുന്നവരുണ്ടാകും.ഒരു കഥ പറയാം.ആശ്രമത്തിലെ വൃതനിഷ്ഠകളില്‍ ചിലത് പാലിക്കാനാകാതെ നിരാശയിലേക്ക് വീണുപോയ ഒരുവന്റെ കഥയാണ്.ആവര്‍ത്തിക്കപ്പെടുന്ന തെറ്റുകളില്‍ അയാളില്‍ വലിയ ആത്മസംഘര്‍ഷം ഉളവാക്കി.അദ്ദേഹം ഗുരുവിന്റെ അടുത്തെത്തി തന്റെ മനോവിഷമം പങ്കുവെച്ചു.ഞാനതിനു യോഗ്യനല്ല.എനിക്ക് ഈ വിളി തുടരാനാകുന്നില്ല,നന്മ ചെയ്യുവാന്‍ ആഗ്രഹിച്ചിട്ടും ഇച്ഛിക്കാത്ത തിന്മയാണ് ചെയ്യുന്നതെന്നെല്ലാം പറഞ്ഞു വിലപിച്ചു.ഗുരു അയാളോട് പറഞ്ഞു ഒരു മനുഷ്യന് ഒരു കൃഷി സ്ഥലം ഉണ്ടായിരുന്നു,ആരാലും ശ്രദ്ധിക്കപ്പെടാതെ അനേകം നാളുകള്‍ കിടന്ന് അത് നിറയെ കാടുകയറി ഒരു ദിവസം അയാള്‍ അവിടെ കൃഷി ചെയ്യാന്‍ നിശ്ചയിച്ചു.തന്റെ മകനെ വിളിച്ചു ആ സ്ഥലം പോയി വൃത്തിയാക്കാന്‍ അയച്ചു.മകന്‍ അവിടെ എത്തിയപ്പോള്‍ പറമ്പ് അത്രേയും മുള്ളും പറക്കാരായും നിറഞ്ഞിരിക്കുന്നു.അതു കണ്ട് മനസ്സ് മടുത്ത അവന്‍ തന്നെക്കൊണ്ട് ഇതു മുഴുവന്‍ നീക്കം ചെയ്യാന്‍ ആവില്ല എന്ന് പറഞ്ഞു അവിടെ കിടന്ന് ഉറങ്ങി എല്ലാ ദിവസവും അവന്‍ വീട്ടില്‍ നിന്നും പറമ്പിലേക്ക് പോയി പക്ഷേ എന്നും അവിടെ കിടന്ന് ഉറങ്ങിയിട്ട് മടങ്ങി വന്നു.കുറേ ദിവസങ്ങള്‍ക്ക് ശേഷം മകന്‍ തെളിച്ചെടുത്ത കൃഷി സ്ഥലം കാണാന്‍ അപ്പനെത്തി.അവിടെ അപ്പോഴും കാടും പടര്‍പ്പും തന്നെ.അയാള്‍ മകനോട് ചോദിച്ചു,''നീ ഇതില്‍ ഒന്നും ചെയ്യ്തില്ലേ?അവന്‍ പറഞ്ഞു,അപ്പാ ഞാന്‍ വൃത്തിയാക്കാന്‍ തന്നെയാണ് വന്നത് പക്ഷേ ഈ വലിയ കാട് കണ്ട് ഇതു മുഴുവന്‍ എന്നെകൊണ്ട് നീക്കാന്‍ ആവില്ല എന്ന് മനസ്സ് മടുത്തു ഇവിടെ കിടന്ന് ഉറങ്ങിപ്പോയി.അപ്പന്‍ വാത്സല്യ പൂര്‍വ്വം മകനോട് പറഞ്ഞു,മകനേ ഓരോ ദിവസം വന്നപ്പോഴും നീ കിടന്നുറങ്ങിയ ആ സ്ഥലങ്ങള്‍ മാത്രം വൃത്തിയാക്കിയെടുത്തിരുന്നെങ്കില്‍ മതിയായിരുന്നു ഈ സ്ഥലം മെല്ലെ മെല്ലെ പൂര്‍ണ്ണമായും തെളിഞ്ഞു വരാന്‍ കഥ നിര്‍ത്തിയിട്ടു ഗുരു തന്റെ ശിഷ്യനോട് പറഞ്ഞു ചെറുതായി ശ്രമിക്കുക.ഓരോ ദിവസവും ശ്രമിക്കുക.നിരാശനാകരുത്.ഓരോ വീഴ്ചയില്‍ നിന്നും എഴുന്നേല്‍ക്കുക.നിരാശനാകരുത്.അബ്ബാ സില്‍വാനോസിനോട്(Abba Silvanus) ഒരാള്‍ ചോദിച്ചു can a man lay a new foundation every day the old man said if you works hard he can lay any foundation at every moment.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...
 

Comments

leave a reply