Foto

ആത്മാവിന്റെ നിക്ഷേപം നോമ്പ്... നോമ്പുകാല ചിന്തകള്‍ ( ദിവസം 35 ) 

ജോബി ബേബി,

ഒപ്ര വിന്‍ഫ്രീയുടെ ഒരു പ്രഭാഷണത്തിലെ വരികള്‍ ഇപ്രകാരമാണ്,''മനുഷ്യ ജീവിതത്തില്‍ പ്രയാസഘട്ടങ്ങള്‍ ഉണ്ടാകാത്തവരില്ല.എല്ലായ്പ്പോഴും എല്ലാ സുഗമമായി സുഗതമായി ഒന്നും നടന്നുവെന്ന് വരില്ല എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ താന്‍ തന്നോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ടത്രെ Every failure every crisis every difficult time i say what is this year to teach me'എന്താണ് ഇതിലെനിക്ക് പഠിക്കാനുള്ളത്.ഇതെന്നെ പഠിപ്പിക്കുന്നത്.തിരുവെഴുത്തു പറയുന്നത് മാതിരി ''എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കും ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ മക്കളല്ല ജാരസന്തതികളാണ്''എബ്രായ ലേഖനത്തില്‍ അതിങ്ങനെ തുടരുന്നു.താന്‍ സ്‌നേഹിക്കുന്നവന് കര്‍ത്താവ് ശിക്ഷണം നല്‍കുന്നു.മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകവരെ ചെയ്യുന്നു.ഓരോ യാതനയും നമ്മുടെ ഇച്ഛയെയാണ് പ്രതീക്ഷിക്കുന്നുവെന്നാണ് ഫിലോക്കാലിയയില്‍ പറയുന്നത്.നമ്മുടെ ഇച്ഛ നന്മയോടാണോ തിന്മയോടാണോ ചായ്വ് കാട്ടുന്നതെന്ന് അത് തെളിയിക്കുന്നുവെന്ന്.ശരിക്കും ദാരിദ്ര്യം മാത്രമല്ല സമൃദ്ധിയും ഒരു പരീക്ഷണമാണ്.എടുക്കുന്നവരാണോ കൊടുക്കുന്നവരാണോ എന്ന് അതില്‍ തെളിയും.രോഗം മാത്രമല്ല ആരോഗ്യവും ഒരു പരീക്ഷണമാണ്.ദൈവവിഷയവുമായി സമ്പന്നരാകാനാണോ ലോകവിഷയവുമായി സമ്പന്നരാകാനാണോ നമുക്കുള്ള ആരോഗ്യം വിനയോഗിക്കുന്നത് എന്നവിടെ തെളിയും.നോമ്പിന്റെ പാട്ടുകളില്‍ പാടുന്നതുമാതിരി ''ആത്മാവിന്റെ നിക്ഷേപത്തെ വര്‍ദ്ധിപ്പിക്കാന്‍ ആവുന്ന ഈ കാലത്തു നാം അലസത കാട്ടരുത്,അത് ജീവിതത്തിന്റെ ഏതു ഭാവത്തിലാണെങ്കിലും.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...

Comments

leave a reply