Foto

വീടിന്റെ ഒന്നാം നിലയിൽ നിന്ന് നിറകണ്ണുകളുമായി മാതാപിതാക്കൾ നവവൈദീകനെ കൈ ഉയർത്തി അനുഗ്രഹിച്ചു.

കുന്നംകുളം ആർത്താറ്റ് ചെമ്മണ്ണൂർ സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ കുറ്റിക്കാട്ട് റാഫേലിന്റേയും മേഴ്സിയുടേയും മകനായ ഫാ. ഷിജോയുടെ തിരുപ്പട്ട കർമ്മങ്ങളിൽ പങ്കെടുക്കുവാൻ അപ്രതീക്ഷിതമായി ബാധിച്ച കോവിഡ് വിഘ്നമായത്. 

വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും കാത്തിരിപ്പിനും ശേഷം മകൻ വൈദികപ്പട്ടമണിയുന്ന ചടങ്ങിൽനിന്ന് രക്ഷിതാക്കളെ അകറ്റിനിർത്തിയത് അപ്രതീക്ഷിതമായി ബാധിച്ച കോവിഡ് ബാധയായിരിന്നു. ചടങ്ങില്‍ മാതാപിതാക്കളുടെ അസാന്നിധ്യമുണ്ടായെങ്കിലും ആ സുന്ദരദിനത്തില്‍ മകൻ ഗേറ്റിന് പുറത്ത് തലകുനിച്ച് കൈകൂപ്പി കാത്തുനിന്നു. വീടിന്റെ ഒന്നാം നിലയിൽ നിന്ന് നിറകണ്ണുകളുമായി മാതാപിതാക്കൾ മകനെ കൈ ഉയർത്തി അനുഗ്രഹിച്ചു.

ബിഷപ്പ് മാർ പോൾ ആലപ്പാട്ട് കാർമികത്വം വഹിച്ച ശുശ്രൂഷയിൽ സി.എം.ഐ. കോയമ്പത്തൂർ പ്രേഷിത പ്രോവിൻസ് പ്രോവിൻഷ്യൽ ഫാ. സാജു ചക്കാലയ്ക്കൽ, റെക്ടർ ഫാ. ജോയ് അറയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു. മാതാപിതാക്കളെ കൂടാതെ വിദേശത്തുള്ള ഏക സഹോദരൻ ഷിന്റോയ്ക്കും കോവിഡ് നിരീക്ഷണത്തിലായതിനാൽ സഹോദര ഭാര്യ നിഭ്യയ്ക്കും ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരിന്നില്ല. അധികം വൈകാതെ ഉറ്റവരുടെ ഒപ്പം ബലിയര്‍പ്പിയ്ക്കാമെന്ന പ്രതീക്ഷയിലാണ് നവവൈദികന്‍.

Comments

leave a reply

Related News