Foto

ഗുജറാത്തിലെ റെയിൽ യൂണിവേഴ്സിറ്റി പ്രവേശനം

ഗുജറാത്തിലെ റെയിൽ യൂണിവേഴ്സിറ്റി പ്രവേശനം

ഇന്ത്യയിലെ ആദ്യ റെയില്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ യൂണിവേഴ്‌സിറ്റിയില്‍ (എന്‍ആര്‍ടിഐ) റസിഡന്‍ഷ്യല്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് 2021-22 വർഷത്തിലേക്കുള്ള  പ്രവേശനം ആരംഭിച്ചു. ഓഗസ്റ്റ് 21 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നവരുടെ പ്രായം 2021 ഓഗസ്റ്റ് ഒന്നിന് 25 ല്‍ താഴെയായിരിക്കണം.ഗുജറാത്തിലെ വഡോദരയിലുള്ള 55 ഏക്കര്‍ സ്ഥലത്താണ് കല്‍പിത സര്‍വകലാശാലയായ നാഷനല്‍ റെയില്‍ യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത്. ഗതാഗത മേഖലയിലെ പഠനത്തിനായി ഇന്ത്യയില്‍ ആവിഷ്‌ക്കരിച്ച ആദ്യ സര്‍വകലാശാലയാണ് ഇത്. പ്രാക്ടിക്കല്‍ ലാബുകളും പരിശീലന കേന്ദ്രങ്ങളും ഒരുക്കി ഇന്ത്യന്‍ റെയില്‍വേയും എന്‍ആര്‍ടിഐയെ പിന്തുണയ്ക്കുന്നുണ്ട്.

വിവിധ പ്രോഗ്രാമുകൾ

I. ബിരുദ പ്രോഗ്രാമുകൾ

1.ബിഎസ്‌സി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജി

2.ബിബിഎ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജ്‌മെന്റ്

3.BTech റെയിൽ ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ്

4.BTech റെയിൽ സിസ്റ്റം കമ്മ്യൂണിക്കേഷൻ

5.BTech മെക്കാനിക്കൽ & റെയിൽ 

II.ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ

1.MBA (ട്രാൻസ്പോർട്ടേഷൻ മാനേജ്മെൻ്റ്,

സപ്ലൈ ചെയ്ൻ മാനേജ്മെൻ്റ്)

2.MSc  (ട്രാൻസ്പോർട് ഇൻഫർമേഷൻ സിസ്റ്റം & അനലിറ്റിക്സ്, റെയിൽവേ സിസ്റ്റം എഞ്ചിനീയറിങ് & ഇൻ്റഗ്രേഷൻ)

III.PG Diploma പ്രോഗ്രാമുകൾ

PGDM (ട്രാൻസ്പോർട്ടേഷൻ, ലോജിസ്റ്റിക്സ്, ട്രാൻസ്പോർട് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻ്റ് & ഫിനാൻസ്, പ്രൊജക്ട് മാനേജ്മെൻ്റ്)

വിവിധ പ്രോഗ്രാമുകളിലേയ്ക്കുള്ള യോഗ്യതകൾ

ബിഎസ്‌സി ട്രാൻസ്പോർടേഷൻ കോഴ്‌സിലേക്ക് പ്ലസ് ടു സയന്‍സ് സ്ട്രീം (കണക്ക് നിര്‍ബന്ധിത വിഷയം) വിദ്യാര്‍ഥികള്‍ക്കും ബിബിഎ കോഴ്‌സിലേക്ക് ഏതു സ്ട്രീമിലെയും (കണക്ക് നിര്‍ബന്ധിത വിഷയം) പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും ബിടെക്കിന് ഫിസിക്സ്, കെമിസ്ട്രി വിഷയമായ +2 വും JEE മെയിൻ സ്കോർ ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് പ്ലസ്ടു പരീക്ഷയ്ക്ക് കുറഞ്ഞത് 55 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. ഇതിൽ പിന്നാക്ക, പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം മാർക്കു മതി.

MBA/MSc കോഴ്സുകൾക്ക് 55% മാർക്കോടെ ബിരുദമാണ് (കണക്ക്/ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമാവണം) യോഗ്യത.

PGDM കോഴ്‌സുകൾ വർക്കിങ് പ്രൊഫഷനലുകൾക്കു മാത്രമായി സംവരണം ചെയ്തിട്ടുണ്ട്. അവർക്ക് PG കോഴ്‌സിനുള്ള യോഗ്യത ഉണ്ടാകേണ്ടതുണ്ട്.

സീറ്റുകളുടെ എണ്ണം

BBA, BSc കോഴ്സിന് 125 പേർക്കാണ് പ്രവേശനം.

ബിടെക്ക് ഓരോ ബ്രാഞ്ചിനും 60 പേർക്കേ അവസരമുള്ളൂ.

MBA കോഴ്സുകൾക്ക് ഓരോ ബ്രാഞ്ചിലേയ്ക്കും  60 പേരെയും MScക്ക് റെയിൽ സിസ്റ്റം എഞ്ചിനീയറിങ്ങിന് 15 പേരെയും മറ്റ് MScകൾക്ക് 30 പേരെ വീതവും തിരഞ്ഞെടുക്കും.

അപേക്ഷ നടപടിക്രമം

www.nrti.edu.in എന്ന വെബ്‌സൈറ്റ് വഴിയാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.ആഗസ്റ്റ്  21 വരെ BBA/BSc ബിരുദ കോഴ്സുകൾക്കും MBA, MSc കോഴ്സുകൾക്കും. ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാം. BTech ന് സെപ്റ്റംബർ 15 വരെയും അപേക്ഷ സമർപ്പിക്കാം. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളെ  സെപ്റ്റംബർ 4 നടക്കുന്ന NRTI UG/PG അഡ്മിഷന്‍ അഭിരുചി പരീക്ഷയ്ക്ക് ക്ഷണിക്കും. അഭിരുചി പരീക്ഷയുടെെ സ്കോറിൻ്റെ അടിസ്ഥാനത്തിലാണ്, പ്രവേശനം.

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,

സെൻ്റ്.തോമസ് കോളേജ്,

തൃശ്ശൂർ

 

Comments

leave a reply

Related News