Foto

പാലിയേറ്റീവ് രംഗത്തെ പ്രതിഭകളിലൂടെ-1

പാലിയേറ്റീവ് രംഗത്തെ പ്രതിഭകളിലൂടെ
(ഡെയിം സിസിലി സാന്ഡേഴ്സ് )

തയ്യാറാക്കിയത് - ജോബി ബേബി, 

ഹോസ്പിസ് പരിചരണത്തിന്റെ തുടക്കക്കാരി ,ഇംഗ്ലണ്ടിലെ സെന്റ് .ക്രിസ്റ്റഫര്‍ ഹോസ്പിറ്റലിന്റെ സ്ഥാപക, പാലിയേറ്റീവ് കെയറിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ അതിന്റേതായ ഒരു സ്ഥാനം നല്‍കുന്നതില്‍ പരിശ്രമിച്ച വ്യക്തി, നഴ്‌സ്, സോഷ്യല്‍ വര്‍ക്കര്‍, ഫിസിഷ്യന്‍, ഏഴുത്തുകാരി, സ്വമേധയാ ഉള്ള ദയാവധത്തെ എതിര്‍ക്കുകയും അതിന് വേണ്ടി വാദിക്കുകയും പരിശ്രമിക്കുകയും ചെയ്ത വ്യക്തിത്വം ഇതെല്ലാമാണ് ഡാം സിസിലി മേരി സ്‌ട്രോസ് സോണ്ടേഴ്‌സ് എന്ന സിസിലി സോണ്ടേര്‍ഴ്‌സ്.ഇംഗ്ലണ്ടിലെ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ബാര്‍നെറ്റില്‍ ചാര്‍ട്ടേര്‍ഡ് സര്‍വെയറും ഭൂഉടമയുമായ ഫിലിപ്പ് ഗോര്‍ഡന്‍ സോണ്ടേഴ്‌സിന്റെയും മേരി ക്രിസ്റ്റ്യന്‍ നെറ്റിറെ ദമ്പതികളുടെ മൂത്തമകളയായി 1918 ജൂണ്‍ 22ന് ജനനം.രണ്ട് ഇളയ സഹോദരങ്ങള്‍.ജോണ്‍ ഫ്രെഡറിക് സ്റ്റെഡി സോണ്ടേഴ്‌സ്, ക്രിസ്റ്റഫര്‍ ഗോര്‍ഡന്‍ സ്ട്രോസ് സോണ്ടേഴ്‌സ്.

പ്രാഥമിക വിദ്യാഭ്യാസം റോഡിയന്‍ സ്‌കൂളില്‍(1932-1937)പൂര്‍ത്തിയാക്കിയ ശേഷം 1938ല്‍ ഒക്സ്ഫോര്‍ഡിലെ സെന്റ് ആന്‍സ് കോളേജില്‍ രാഷ്ട്രീയം ,തത്വചിന്ത,സാമ്പത്തിക ശാസ്ത്രം എന്നിവയില്‍ പഠനം.1940 -1944 ഉണ്ടായ രണ്ടാം ലോകമഹായുദ്ധത്തില്‍ മുറിവേറ്റവരെ ശുശ്രുഷിക്കാന്‍ നഴ്‌സ്ആകണമെന്ന് തീരുമാനിക്കുകയും സെന്റ് തോമസ് ഹോസ്പിറ്റലിലെ നെറ്റിoഗേല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ പരിശീലനം നേടുകയും ചെയ്യ്തു.1944ല്‍ നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് സെന്റ് ആന്‍സ് കോളേജിലേക്ക് മടങ്ങിയ അവര്‍ 1945ല്‍ ബി എ നേടി,1947ല്‍ മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കറായി യോഗ്യതയും നേടി .ഇന്നത്തെ കിംഗ്‌സ് കോളേജ് ലണ്ടന്‍ ജി കെ ടി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ (സെന്റ് തോമസ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സ്‌കൂള്‍)ളില്‍ നിന്നും 1957ല്‍ ഡോക്ടറായി എംബിബിസ് യോഗ്യത നേടുകയും ചെയ്തു.

1948 ല്‍ വാര്‍സോ ഗെട്ടോയില്‍ നിന്ന് രക്ഷപെട്ട വെയിറ്ററായി ജോലി നോക്കിയിരുന്ന എലാ മേജര്‍
''ഡേവിഡ്''ടാസ്മ എന്ന ഒരു പോളിഷ് ജ്യുവിഷ് കാന്‍സര്‍ ബാധിച്ചു മരിച്ച അഭയാര്‍ത്ഥി രോഗിയോടുള്ള ആത്മബന്ധം ഒരിക്കലും മറക്കാനാത്ത ഏടായി സിസിലി സോണ്ടേഴ്‌സിന്റെ ജീവിതത്തില്‍ കാണപ്പെട്ടു .മരണ സമയത്തു തന്റെ കൈവശമുണ്ടായിരുന്ന 500ഡോളര്‍ (2019ല്‍ 18,000 ഡോളറിന് തുല്യം )അദ്ദേഹം അവര്‍ക്ക് കൈമാറി(a window in your home).ആദ്യമായി ലഭിച്ച ഈ മൂലധനമാണ് ലണ്ടനിലെ സിഡെന്‍ഹാമിലെ സെന്റ് ക്രിസ്റ്റഫര്‍ ഹോസ്പിറ്റല്‍ ആയിത്തീരുന്ന ആശയം മുളയ്ക്കാന്‍ സഹായിച്ചത്.ഇന്നും ക്രിസ്റ്റഫര്‍ ഹോസ്പിറ്റലിന്റെ മുന്നിലുള്ള കവാടത്തിന്റെ കണ്ണാടിയില്‍ അത് എഴുതിയിരിക്കുന്നു.ഒരു സോഷ്യല്‍ വര്‍ക്കറായി ജോലി നോക്കിയിരുന്ന സമയത്തു ക്രിസ്ത്യന്‍ ആശയങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കുകയും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യ്തു.1940കലുടെ അവസാനത്തില്‍ സിസിലി ബേസ്വാട്ടറിലെ 'St Luke home for dying poor'ല്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ തുടങ്ങി,ഈ പരിശീലനങ്ങള്‍ അവരെ ഒരു മികച്ച ഫിസിഷ്യന്‍ ആകുന്നതില്‍ സഹായിച്ചു.

ഒരു വര്‍ഷത്തിന് ശേഷം ഈസ്റ്റ് ലണ്ടനിലെ ഹാക്ക്‌നിയയിലെ കത്തോലിക്കാ സ്ഥാപനമായ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ ജോലി ചെയ്യാന്‍ ആരംഭിക്കുകയും ഏഴുവര്‍ഷത്തോളം ''വേദന''(Pain)എന്ന വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടത്തുകയും ചെയ്തു.അവിടെ വച്ചാണ് ആന്റണി മിച്‌നിവിച്‌സ് എന്ന രോഗിയെ പരിചയപ്പെടുകയും ഒരാത്മബന്ധമാവുകയും എന്നാല്‍ 1960ല്‍ ആ രോഗി മരണപ്പെടുകയും 1961ല്‍ മരണപ്പെട്ട തന്റെ അച്ഛന്റെ മരണത്തോട് ബന്ധിപ്പിക്കുകയും ചെയ്യ്തു.അവിടെ വച്ച് ഉണ്ടായ ഈ സംഭവത്തില്‍ നിന്നും അവരുടെ മനസ്സിലേക്ക് പിന്നീട്  'pathological grieving'എന്ന ചിന്ത കടന്ന് വരുകയും ചെയ്യ്തു.പക്ഷേ സിസിലിയുടെ മനസ്സില്‍ ഇതിന് മുന്‍പേ തന്നെ തനിക്ക് ഹോസ്പിസ് ആരംഭിക്കണം എന്ന ആശ ഉണ്ടായിരുന്നു.അതിനു ആന്റണി മിച്‌നിവിച്‌സി ന്റെ മരണം കാരണമാവുകയും ചെയ്തു .വളരെ പ്രയാസങ്ങള്‍ അനുഭവിചാണ് അദ്ദേഹം കടന്ന് പോയത്.അതില്‍ നിന്നും ഒരു കാര്യം സിസിലി തീര്‍ച്ചപ്പെടുത്തി 'as the body becomes weaker, so the spirit becomes stronger'.

നീണ്ട 11വര്‍ഷത്തെ ചിന്തകള്‍ക്ക് ഒടുവിലാണ് സെന്റ് ക്രിസ്റ്റഫര്‍ ഹോസ്പിറ്റല്‍ ആരംഭിക്കുന്നത്ത് .തുടക്കത്തില്‍ സാമ്പത്തികം വലിയ പ്രശ്‌നമായിരുന്നതിനാല്‍ ബൈബിളിലെ 37ആം സങ്കീര്‍ത്തനം വായിച്ചതിന് ശേഷമാണ് (Psalm 37: 'Commit thy way unto the Lord; trust also in him; and he shall bring it to pass') പലരോടും ധനസഹായം തേടിയതെന്ന് സിസിലി എപ്പോഴും പറയുകയുണ്ടായിരുന്നു.അക്കാലത്തു മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ മെഡിക്കല്‍ ഓഫീസറായി ജോലി നോക്കിയിരുന്ന ആല്‍ബെര്‍ട്ടീന്‍ വിന്നറുടെ പിന്തുണ സിസിലിക്ക് ലഭിച്ചിരുന്നു.പിന്നീട് ആല്‍ബെര്‍ട്ടീന്‍ വിന്നര്‍ ക്രിസ്റ്റഫര്‍ ഹോസ്പിറ്റല്‍ ജോലി നോക്കുകയും ചെയ്തു .1965ല്‍ സിസിലി Officer of the Order of the British Empire
ആയി നിയമിതയായി .1967ല്‍ സെന്റ് ക്രിസ്റ്റഫര്‍ ഹോസ്പിറ്റല്‍ ലോകത്തിലെ തന്നെ ആദ്യത്തെ ഹോസ്പിസ് എന്ന ഉദ്ദേശ്യത്തോടെ നിര്‍മ്മിച്ച ആശുപത്രിയായി മാറി.രോഗികളുടെയും അവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ശാരീരികവും സാമൂഹികവും മാനസികവും ആത്മീയവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അധ്യാപനവും ഗവേഷണവും വിദഗ്ദ്ധരുടെ നിര്‍ദേശങ്ങളുടെയും സഹായത്തോടെ നടപ്പാക്കുകയും അതിലൂടെ രോഗികളുടെ വേദനയും രോഗലക്ഷണ പരിഹാരവും സമഗ്രമായ പരിചരണവുമായി സംയോചിപ്പിക്കുക എന്ന ആശയത്തിലാണ് ഹോസ്പിസ് സ്ഥാപിതമായത് .സെന്റ്ക്രിസ്റ്റഫര്‍ ഹോസ്പിറ്റല്‍ ഫിലോസഫി തന്നെ 'you matter because you are you, you matter to the last moment of your life'.എന്നതായിരുന്നു.1960 കളില്‍ നടത്തിയ പഠനങ്ങളില്‍ നിന്ന് മനസിലായത് സെന്റ് ക്രിസ്റ്റഫര്‍ ഹോസ്പിറ്റല്‍ രൂപകല്പന ചെയ്യ്തിരിക്കുന്നത് ' home from home'എന്ന ആശയത്തിലാണ് .ശാരീരികവും മാനസികവുമായ ഒരു മികച്ച അന്തരീക്ഷo സൃഷ്ടിക്കുക.ഒരിക്കലും രോഗിക്ക് താന്‍ ഹോസ്പിറ്റലില്‍ ആണെന്നുള്ള ചിന്ത ഉണ്ടാകാത്ത രീതിയില്‍ പൂന്തോട്ടങ്ങളും ചെടികളും ,എഴുതുവാനും വായിക്കുവാനും ഇടം എന്നിവയെല്ലാം ആ ഹോസ്പിറ്റലില്‍ ചെയ്തിരുന്നു .അതിനായി ഏറെ കഠിന പ്രയത്‌നങ്ങള്‍ ചെയ്ത അവര്‍ 1967 മുതല്‍ അതിന്റെ മെഡിക്കല്‍ ഡിറക്ടറായും 1985മുതല്‍ അതിന്റെ ചെയര്‍പഴ്‌സണായും 2000മുതല്‍ പ്രസിഡെന്റ് ആയും സേവനമനുഷ്ഠിച്ചു .

സെന്റ്ക്രിസ്റ്റഫര്‍ ഹോസ്പിറ്റല്‍ പൂര്‍ണ്ണമായും ഹോസ്പിസ് പരിചരണത്തിന് മാത്രമുള്ളതാണെന്ന് ശക്തമായി വാദിച്ച അവര്‍ AIDS പോലുള്ള രോഗം ബാധിച്ചവരെ അഡ്മിറ്റ് ചെയ്യാന്‍ വിമുഖത അറിയിക്കുകയും ചെയ്യ്തു.അതും പ്രകാരം സെക്രട്ടറിക് ഇപ്രകാരം എഴുതി:'we have strong reservations about the use of our existing inpatient facilities for AIDS patients', explaining in a memorandum to the Select Committee on Social Services: 'A hospice ward is a very personal place, welcoming families, with their children, to be with the dying family member. Among them, I believe, there would be many who would extremely fearful of doing this if they knew AIDS patients were being admitted. However irrational, this fear is a very real matter, and would be an added burden on those facing the loss of loved ones.'

സിസിലിയാണ് വേദന(Total Pain) എന്ന ആശയം കൊണ്ട് വന്നത് :'total pain', which included physical, emotional, social, and spiritual distress. യുകെ മെഡിക്കല്‍ എത്തിക്‌സിന്റെ ചരിത്രത്തില്‍ സോണ്ടേഴ്‌സ് പ്രധാന പങ്കുവഹിച്ചു. ആന്‍ഡ്രൂ മെഫെമിന്റെ ഉപദേശകയായിരുന്നു അവര്‍. സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് മെഡിക്കല്‍ എത്തിക്‌സിന്റെ മുന്‍ഗാമിയായ ലണ്ടന്‍ മെഡിക്കല്‍ ഗ്രൂപ്പ് (എല്‍എംജി) സ്ഥാപിക്കാന്‍ റവ. എഡ്വേര്‍ഡ് ഷോട്ടറിനെ നയിച്ച റിപ്പോര്‍ട്ട്, പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എത്തിക്‌സ്. വേദനയെക്കുറിച്ചുള്ള ആദ്യത്തെ എല്‍എംജി പ്രഭാഷണങ്ങളിലൊന്ന് അവര്‍ 1972 ഓടെ 'ടെര്‍മിനല്‍ വേദനയുടെ സ്വഭാവവും മാനേജ്‌മെന്റും' ആക്കി മാറ്റി.

ഗ്രേറ്റ് ബ്രിട്ടനുചുറ്റും വളര്‍ന്നുവന്ന എല്‍എംജിയുടെയും മറ്റ് മെഡിക്കല്‍ ഗ്രൂപ്പുകളുടെയും ആവര്‍ത്തിച്ചുള്ളതും അഭ്യര്‍ത്ഥിച്ചതുമായ പ്രഭാഷണങ്ങളില്‍ ഒന്നായി ഇത് മാറി, അവിടെ അവരുടെ ഉദ്ഘാടന പ്രഭാഷണമായി ഇത് പലപ്പോഴും നല്‍കിയിരുന്നു.മരിക്കുന്ന രോഗിയുടെ പരിചരണത്തെക്കുറിച്ചുള്ള അവളുടെ പ്രസംഗം എല്‍എംജി അതിന്റെ ജേണല്‍ ഓഫ് മെഡിക്കല്‍ എത്തിക്‌സിന്റെ മുന്‍ഗാമിയായ ഡോക്യുമെന്റേഷന്‍ ഇന്‍ മെഡിക്കല്‍ എത്തിക്‌സില്‍ അച്ചടിച്ചു. സ്വമേധയാ ദയാവധത്തെ അവര്‍ ശക്തമായി എതിര്‍ത്തു. ഇത് ഒരുപക്ഷേ ഇത് അവരുടെ ക്രിസ്തീയ വിശ്വാസം മൂലമാണ്, പക്ഷേ ഇത് ഒരിക്കലും ആവശ്യമില്ലെന്നും അവര്‍ വാദിച്ചു, കാരണം ഫലപ്രദമായ വേദന നിയന്ത്രണം എല്ലായ്‌പ്പോഴും സാധ്യമാണ്. എന്നിരുന്നാലും, ദയാവധ ചര്‍ച്ചയില്‍ ഇരുവിഭാഗവും അനാവശ്യ വേദനയ്ക്കും വ്യക്തിപരമായ അന്തസ്സ് നഷ്ടപ്പെടുന്നതിനും എതിരാണെന്ന് അവര്‍ വാദിച്ചു.

2002ല്‍ സിസിലി ഒരു പുതിയ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ തുടക്കം കുറിച്ചു 'Cicely Saunders International'ഇതിന്റെ തുടക്കത്തിലെ ട്രസ്റ്റിയും പ്രസിഡെന്റും അവര്‍ തന്നെയായിരുന്നു . ആ ചാരിറ്റി സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം തന്നെ ദീര്‍ഘകാല രോഗമുള്ള എല്ലാ രോഗികളുടെയും പരിചരണവും ചികിത്സയും മെച്ചപ്പെടുത്തുന്നതിനായി ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക ,ആവശ്യമുള്ള എല്ലാവര്‍ക്കും ഉയര്‍ന്ന നിലവാരമുള്ള സ്വാന്തന പരിചരണം ലഭ്യമാക്കുക,രോഗിയുടേയും കുടുംബത്തിന്റെയും ആവശ്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുക,പ്രായമായവരെയും അവശത അനുഭവിക്കുന്നവരേയും സഹായിക്കുക എന്നതായിരുന്നു.87മത്തെ വയസ്സില്‍ breast cancer പിടിപെട്ട സിസിലി ആ സമയത്തും തന്റെ കര്‍മ്മ മേഖലകളില്‍ നിറസാന്നിദ്ധ്യമായി തുടര്‍ന്നു .2005ല്‍ സിസിലി സെന്റ് ക്രിസ്റ്റഫര്‍ ഹോസ്പിറ്റലില്‍ നിന്നും ഈ ലോകത്തോട് വിട പറയുമ്പോള്‍ പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനത്തിന് നികത്താനാകാത്ത വലിയ നഷ്ടമായി അത് തുടരുന്നു .

Biography:

She is the subject of a biography, Cicely Saunders: A Life and Legacy, published in 2018 to mark the 100th anniversary of her birth.Google honoured her with a Google Doodle.


Titles

 • Miss Cicely Saunders (22 June 1918 - 1957)
 • Dr Cicely Saunders (1957 - 1 January 1965)
 • Dr Cicely Saunders OBE (1 January 1965 - 31 December 1979)
 • Dame Cicely Saunders DBE (31 December 1979 - 30 November 1989)
 • Dame Cicely Saunders DBE OM (30 November 1989 - 14 July 2005)

Honours

 •  Member of the Order of Merit (OM)
 •  Dame Commander of the Order of the British Empire (DBE)
 •  Fellow of the Royal College of Surgeons (FRCS)
 •  Fellow of the Royal College of Physicians (FRCP)
 •  Fellow of the Royal College of Nursing (FRCN)
 •  Dame of the Order of St Gregory the Great (awarded by the Pope).

 


 

Foto
Foto

Comments

leave a reply

Related News