ഡോ. ഡെയ്സൻ പാണേങ്ങാടൻ
ഒ.ബി.സി. - ഇ.ബി.സി വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പ്
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലേയും പൊതു വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായത്തിലേയും (ഒ.ബി.സി, ഇ.ബി.സി) വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് നൽകുന്ന പ്രീമെട്രിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ജനുവരി 16 വരെയാണ്, അപേക്ഷിക്കാനവസരം. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 16 നകം അതാതു സ്കൂളുകളിൽ സമർപ്പിക്കണം.
ആർക്കൊക്കെ അപേക്ഷിക്കാം
മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 75 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയവരെയും ഹാജരുള്ളവരേയുമാണ് , പരിഗണിക്കുക. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം, 2.5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. ഇതോടൊപ്പം ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും
Comments