Foto

മിലിട്ടറി നഴ്സിംഗിന് ഇപ്പോൾ അപേക്ഷിക്കാം

മിലിട്ടറി നഴ്സിംഗിന് ഇപ്പോൾ അപേക്ഷിക്കാം

 

'നീറ്റ്-യു.ജി 2023'ൽ യോഗ്യത നേടിയ വനിതകൾക്ക്ആംഡ്ഫോഴ്സസ് മെഡിക്കൽ സർവിസസിന് കീഴിലുള്ള നഴ്സിങ് കോളജു കളിൽ നാല് വർഷത്തെ ബി.എ സ്.സി നഴ്സിങ് കോഴ്സിൽ പ്രവേശനത്തിനവസരമുണ്ട്.ഓൺലൈനായിട്ടാണ്, രജിസ്റ്റർ ചെയ്യേണ്ടത്.അവിവാഹിതർക്കും നിയമപരമായി വിവാഹ ബന്ധം വേർപെടുത്തി ബാധ്യത കളില്ലാത്തവർക്കുമാണ് അവസരം.

 

നീറ്റ്-യു.ജി 2023 സ്കോർ അടിസ്ഥാനത്തിൽ, അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കും. കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ ടെസ്റ്റ് , അസസ്മെന്റ്, ഇന്റർവ്യൂ. മെഡിക്കൽ ഫിറ്റ്നസ് എന്നിവയുടെ  , തെരഞ്ഞെടുപ്പ് .ആകെ 220 സീറ്റുകളിലാണ് പ്രവേശനം. പ്രവേശനം ലഭിക്കുന്നവർ, മിലിട്ടറി നഴ്സിങ് സർവിസിൽ സേവനമനുഷ്ഠിച്ചുകൊള്ളാമെന്ന് സമ്മത പത്രം സമർപ്പിക്കണം. പഠിച്ചിറ 

ങ്ങുന്നവർക്ക് നഴ്സിങ് ഓഫിസറായി ജോലിയിൽ പ്രവേശിക്കാം.

 

ആർക്കൊക്കെ അപേക്ഷിക്കാം.

അപേക്ഷകർ,1998 ഒക്ടോബർ ഒന്നിനും 2006 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരാകണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, (ബോട്ടണി ആ ൻഡ് സുവോളജി)ഇംഗ്ലീഷ് വിഷയങ്ങൾ റെഗുലറായി പഠിച്ച്,സീനിയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ 50 ശതമാനം മാർക്കിൽ ആദ്യ തവണതന്നെ പാസായിരിക്കണം. അപേക്ഷകർക്ക്,152 സെ.മീറ്ററിൽ കുറയാതെ ഉയരം വേണം. 

 

സംവരണങ്ങൾ

പട്ടികജാതി/വർഗക്കാർക്ക് ആനുകുല്യം ലഭിക്കുന്നതിന് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്/തഹസിൽദാറിൽ സബ് ഡിവിഷനൽ ഓഫിസറിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.എൻ.സി.സി 'സിസർട്ടിഫിക്കറ്റുള്ളവർ അത് , അപ് 

ലോഡ് ചെയ്യണം

 

അപേക്ഷാ ഫീസ്

അപേക്ഷാ പ്രോസസിങ് ഫീസായി 200 രൂപ ഓൺലൈനായി അടയ്ക്കണം. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് ഫീസില്ല. ഫീസ് അടച്ച ശേഷമുള്ള കൺഫർമേഷൻ പേജ് സഹിതം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. രജിസ്റ്റേഡ് ഇ-മെയിൽ ഐഡിയിൽ ലഭ്യമാകുന്ന പ്രൊവിഷനൽ രജിസ്ട്രേഷൻ റഫറൻസ് നമ്പർ അഡ്മിഷൻ സംബന്ധമായ കാര്യങ്ങൾക്ക് ആവശ്യമാണ്.

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

 www.joinindianarmy.nic.in 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News